സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം പൊ​ടി​പൊ​ടി​ക്കും
Wednesday, November 20, 2019 1:49 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സാം​സ്‌​കാ​രി​ക സാ​യാ​ഹ്നം 28 മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് കൗ​മാ​ര​ക​ല​യു​ടെ കൂ​ടി​ച്ചേ​ര​ല്‍ ന​ട​ക്കു​ന്ന​തി​നൊ​പ്പം തു​ളു മ​ണ്ണി​ല്‍ ക​ലാ​കേ​ര​ള​വും ഒ​ത്തു​ചേ​രും.
സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ മ​ത്സ​ര​വേ​ദി​ക​ള്‍​ക്ക് അ​ര​ങ്ങു​ണ​രു​ന്ന ദി​വ​സം ത​ന്നെ ആ​ലാ​മി​പ്പ​ള്ളി ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സാം​സ്‌​കാ​രി​ക സാ​യാ​ഹ്ന​ത്തി​നും തി​രി​തെ​ളി​യും. കാ​സ​ര്‍​ഗോ​ഡി​ന്‍റെ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും സ​വി​ശേ​ഷ​ത​ക​ളു​മെ​ല്ലാം സാം​സ്‌​കാ​രി​ക സ​ദ​സി​ല്‍ സ​മ്മേ​ളി​ക്കും.
ത​ച്ച​ങ്ങാ​ട് ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ 300 കു​ട്ടി​ക​ള്‍ അ​ണി​നി​ര​ക്കു​ന്ന ബൃ​ഹ​ത് ഒ​പ്പ​ന​യി​ല്‍ തു​ട​ങ്ങി ഒ​ഡീ​സി​യും പ​ഞ്ചാ​ബി​യും മ​ണി​പ്പൂ​രി​യും ആ​സാ​മി​യും നൃ​ത്ത​ങ്ങ​ളും ച​ര​ടു​കു​ത്തി​ക്ക​ളി​യും കോ​ല്‍​ക്ക​ളി​യും ഗ​സ​ലു​ക​ളും ക​വി​ത​ക​ളും തു​ളു​നാ​ടി​ന്‍റെ സ്വ​ന്തം ക​ലാ​രൂ​പ​ങ്ങ​ളു​മൊ​ക്കെ​യാ​യി 28 മു​ത​ലു​ള്ള മൂ​ന്നു ദി​ന​ങ്ങ​ള്‍ ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് വി​രു​ന്നെ​ത്തു​ന്ന​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​കും.