പു​ല്ലൂ​രി​ൽ സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കു​ന്ന​വ​രെ ജ​നം തി​രി​ച്ച​റി​യും: കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ
Wednesday, November 20, 2019 1:52 AM IST
പെ​രി​യ: സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന പു​ല്ലൂ​രി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ ക​യ​റൂ​രി​വി​ടു​ന്ന​വ​രെ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ.

പു​ല്ലൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന വി.​വി. ദി​നേ​ശ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്മൃ​തി​മ​ണ്ഡ​പം ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ത​ക​ർ​ത്ത സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ദേ​ശ​ത്തു സ​മാ​ധാ​ന​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ക​ർ​ക്ക​പ്പെ​ട്ട സ്മൃ​തി​മ​ണ്ഡ​പം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, പി.​വി. സു​രേ​ഷ്, സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, ടി. ​രാ​മ​കൃ​ഷ്ണ​ൻ, പി. ​പ​ര​മേ​ശ്വ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ പു​ളി​ക്കാ​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.