ചിറ്റാരിക്കാൽ: തലശേരി അതിരൂപത നേതൃത്വം നൽകുന്ന ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിന്റെ ഭാഗമായി തോമാപുരം ഫൊറോനയുടെ നേതൃത്വത്തിൽ പാലാവയൽ വില്ലേജ്, ചിറ്റാരിക്കാൽ വില്ലേജ് ഓഫീസുകൾക്കു മുന്നിൽ കണ്ണീർക്കഞ്ഞി പ്രതിഷേധം സംഘടിപ്പിച്ചു.
മുക്തിശ്രീ മാതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് വീട്ടമ്മമാരാണ് കഞ്ഞി വയ്ക്കാനാവശ്യമായ കലം, വിറക്, അരി, വെള്ളം എന്നിവ കൈയിലേന്തി പ്രകടനമായി പ്രതിഷേധത്തിന് എത്തിയത്.
പാലാവയൽ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഫാ. ജോൺ മുല്ലക്കര ഉദ്ഘാടനം ചെയ്തു. റവ. ഡോ. തോമസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.ഡിംബിൾ കൂട്ടുങ്കൽ, മറിയക്കുട്ടി അരീപ്പറമ്പിൽ, മോളി ചെറുവള്ളിപ്പാറ, ഓമന പുതുപ്പള്ളിൽ, മേരിക്കുട്ടി ജെയിംസ്, ലിൻഡ ഇടയാനിക്കാട്ട് എന്നിവർ പ്രസംഗിച്ചു. ജോസ് അരീപ്പറമ്പിൽ കവിത ആലപിച്ചു.
ഫാ. ജോസഫ് മഞ്ഞളാംകുന്നേൽ, ഫാ. അലക്സ് നിരപ്പേൽ, ഫാ. പീറ്റർ കൊച്ചുവീട്ടിൽ, ഫാ. ജോസഫ് ചക്കിട്ടമുറിയിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സിസ്റ്റർ മരീന, സിസ്റ്റർ ആൻഗ്രെയ്സ്, സിസ്റ്റർ ആൻസി, സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ ക്ലാരിസ്, ടോമിച്ചൻ വട്ടോത്ത്, സോമി അറയ്ക്കൽ, ജോസ് കളപ്പുര, തോമസ് കൊറ്റനാൽ, പ്രശാന്ത് പാറേക്കുടി, ജോയി തയ്യിൽ എന്നിവർ നേതൃത്വം നൽകി.
ചിറ്റാരിക്കാൽ വില്ലേജ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറ ഉദ്ഘാടനം ചെയ്തു. ഓമന ജോയി അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പയ്യനാട്ട്, ഫാ. കുര്യാക്കോസ് പുതുക്കുളങ്ങര, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം, ജോജി പുല്ലാഞ്ചേരി, ജിജി തച്ചാറുകുടിയിൽ, സിസ്റ്റർ അനീറ്റ, സിസ്റ്റർ സിസിലി, ജോണി കൊന്നയിൽ, ജിജി തോമസ് എന്നിവർ പ്രസംഗിച്ചു.