തൃ​ക്ക​രി​പ്പൂ​ർ ത​പാ​ൽ ഓ​ഫീ​സ് പ്രവർത്തനം: പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​മെ​ന്ന് യൂ​ത്ത് ലീ​ഗ്
Wednesday, November 20, 2019 1:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: ആ​റ് ദി​വ​സ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ തൃ​ക്ക​രി​പ്പൂ​ർ ത​പാ​ൽ ഓ​ഫീ​സ് സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ല്ലാ​ത്തപ​ക്ഷം പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങു​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. വി​വ​ര സാ​ങ്കേ​തി​ക​വി​ദ്യ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ നി​സാ​ര​മാ​യ നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം പ​റ​ഞ്ഞു ത​പാ​ൽ ഇ​ട​പാ​ടു​ക​ൾ ദി​വ​സ​ങ്ങ​ളോ​ളം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത് ഒ​രു രീ​തി​യി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​വ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​വു​മെ​ന്ന് പോ​സ്റ്റ​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. തൃ​ക്ക​രി​പ്പൂ​ർ ത​പാ​ൽ ഓ​ഫീ​സി​ലെ നെ​റ്റ്‌​വ​ർ​ക്ക് ത​കരാ​ർ മൂ​ലം ഇ​ട​പാ​ടു​ക​ൾ നി​ല​ച്ച "ദീ​പി​ക' വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി​യ​ത്. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി.​പി.​പി. ഷു​ഹൈ​ബ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്ഹ​റു​ദ്ദീ​ൻ മ​ണി​യ​നോ​ടി, ട്ര​ഷ​റ​ർ ജാ​ബി​ർ ത​ങ്ക​യം, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​മെ​ഹ​ബൂ​ബ്, എ​ൻ. അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​ർ സ​ബ് പോ​സ്റ്റ്‌ ഓ​ഫീ​സ​ർ എ.​വി. സു​മ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഉ​റ​പ്പു​ന​ൽ​കി​യ​ത്.