പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, December 3, 2019 1:50 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ അ​വ​ഗ​ണി​ച്ച​തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ജ​ന​റ​ൽ​ബോ​ഡി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ തു​ല്യ​പ​ദ​വി​യു​ള്ള ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ന്മാ​ർ​ക്ക് ക​ലോ​ത്സ​വ​ത്തി​ൽ അ​മി​ത​പ്രാ​ധാ​ന്യം കൊ​ടു​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് ഒ​രു ക്ഷ​ണ​ക്ക​ത്ത് പോ​ലും അ​യ​ക്കാ​ൻ സം​ഘാ​ട​ക​സ​മി​തി ത​യാ​റാ​കാ​തി​രു​ന്ന​ത് ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ ത​ൻ​പ്ര​മാ​ണി​ത്വ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രെ ഒ​രു സ​ബ് ക​മ്മി​റ്റി​യി​ൽ പോ​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ഈ ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട റ​വ​ന്യൂ മ​ന്ത്രി, എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തി​രു​ന്ന​തു പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ. ജ​ലീ​ൽ, സെ​ക്ര​ട്ട​റി രാ​ജു ക​ട്ട​ക്ക​യം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ബ്ദു​ൾ ജ​ബ്ബാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് സി. ​പ്ര​ഭാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മാ​ധ​വ​ൻ മ​ണി​യ​റ, എ. ​വി​ധു​ബാ​ല, ക​ല്ല​ട്ര അ​ബ്ദു​ൾ ഖാ​ദ​ർ, ശാ​ര​ദ എ​സ്. നാ​യ​ർ, കെ. ​ശ​കു​ന്ത​ള, പി. ​ഇ​ന്ദി​ര, പി.​ജെ. ലി​സി, ഷാ​ഹി​ന സ​ലിം, ഫാ​ത്തി​മ​ത്ത് സു​ഹ​റ, പി.​സി. ഫൗ​സി​യ, വി.​പി. ഫൗ​സി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.