ഉ​പ്പ​ള​യി​ൽ ലീ​ഗ് നേ​താ​വി​ന് വെ​ട്ടേ​റ്റു
Thursday, December 5, 2019 1:17 AM IST
ഉ​പ്പ​ള: കാ​റി​ല്‍ ഹെ​ല്‍​മ​റ്റ് ധ​രി​ച്ചെ​ത്തി​യ നാ​ലം​ഗ സം​ഘം മു​സ്‌​ലിം ലീ​ഗ് നേ​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​സ്ത​ഫ(45) യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​യാ​ളെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചൊ​വ്വാ​ഴ്ച രാ​ത്രി 11.15 ഓ​ടെ ഉ​പ്പ​ള ടൗ​ണി​ല്‍ ത​ന്നെ​യു​ള്ള ജിം​നേ​ഷ്യ​ത്തി​ല്‍ നി​ന്ന് പ​രി​ശീ​ല​നം ക​ഴി​ഞ്ഞു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കാ​റി​ല്‍ കാ​ത്തി​രു​ന്ന നാ​ലം​ഗ​സം​ഘം ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി​യ​ത്. കൈ​യി​ലും കാ​ലി​ലു​മാ​ണ് വെ​ട്ടേ​റ്റ​ത്. മു​സ്ത​ഫ​യു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടു​ന്പോ​ഴേ​ക്കും സം​ഘം കാ​റി​ല്‍ ക​ട​ന്നു​ക​ള​ഞ്ഞു. മു​സ്ത​ഫ​യെ ഉ​ട​ന്‍​ത​ന്നെ ഉ​പ്പ​ള​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മു​സ്ത​ഫ​യു​ടെ സ​ഹോ​ദ​ര​ന്‍ റൗ​ഫി​നെ ഏ​താ​നും വ​ര്‍​ഷംമു​ന്പ് കൊ​ല്ല​പ്പെ​ട്ട ഉ​പ്പ​ള​യി​ലെ കാ​ലി​യ റ​ഫീ​ഖി​ന്‍റെ സം​ഘം പി​ടി​ച്ചു​കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ചു മ​ണ​ലി​ല്‍ പൂ​ഴ്ത്തി​യി​രു​ന്നു.
മ​ണ​ല്‍​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​മാ​യി​രു​ന്നു കാ​ര​ണം. അ​ന്ന് റൗ​ഫി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് മു​സ്ത​ഫ​യാ​യി​രു​ന്നു. ര​ണ്ടു​വ​ര്‍​ഷം മു​ന്പു വ​രെ മു​സ്ത​ഫ​യും മ​ണ​ല്‍ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​തി​ല്‍ നി​ന്ന് പി​ന്‍​മാ​റി പൂ​ര്‍​ണ​മാ​യും പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. ഉ​പ്പ​ള കേ​ന്ദ്രീ​ക​രി​ച്ചും പൈ​വ​ളി​ഗെ കേ​ന്ദ്രീ​ക​രി​ച്ചും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗു​ണ്ടാ-​മാ​ഫി​യാ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ മു​സ്ത​ഫ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു.
ഇ​തി​ലു​ള്ള പ​ക​യാ​യി​രി​ക്കാം അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.