പാലാവയലിലെ അക്രമം: പ്രതിഷേധ പ്രകടനം നടത്തി
Thursday, December 5, 2019 1:17 AM IST
പാ​ലാ​വ​യ​ല്‍: ടൗ​ണി​ല്‍ വ്യാ​പാ​രി​ക​ളെ​യും ഓ​ട്ടോ ഡ്രൈ​വ​റെയും മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് യു​വാ​ക്ക​ളാ​യ ആ​റം​ഗ​സം​ഘം ടൗ​ണി​ലെ​ത്തി വ്യാ​പാ​രി​ക​ളാ​യ കെ.​സി. രാ​ജു, സ​ന്തോ​ഷ് തു​ണ്ട​ത്തി​ല്‍, ഓ​ട്ടോ ഡ്രൈ​വ​ര്‍ റി​ജോ ചീ​രാം​കു​ഴി എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ പാ​ലാ​വ​യ​ല്‍ ടൗ​ണി​ല്‍ വ്യാ​പാ​രി​ക​ളും ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ഹ​ര്‍​ത്താ​ല്‍ ന​ട​ത്തി.

പു​ളി​ങ്ങോ​ത്തു നി​ന്ന് പാ​ലാ​വ​യലി​ലേ​ക്ക് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ന്നു. പ്ര​ക​ട​ന​ത്തി​ൽ വ്യാ​പാ​രി​ക​ള്‍​ക്കും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും പു​റ​മേ നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു. ടൗ​ണി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ എം.​കെ. ബാ​ല​ച​ന്ദ്ര​ന്‍, റി​ജോ ചീ​രാം​കു​ഴി, ബി​ജു മാ​പ്പി​ള പ​റ​മ്പി​ല്‍, സ​ന്തോ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​തി​നി​ടെ കേ​സി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ മൂ​ന്ന് യു​വാ​ക്ക​ളെ ഇ​ന്ന​ലെ ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. അ​ക്ര​മിസം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വാ​ഴ​ക്കു​ളം സ്വ​ദേ​ശി നി​ഖി​ലി​നെ​ ഇ​ന്ന​ലെ ചി​റ്റാ​രി​ക്കാ​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രിവ​സ്തു​ക്ക​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും അ​ക്ര​മി​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും നാ​ട്ടു​കാ​രു​ർ‍ പോ​ലീ​സി​ല്‍ ഭീ​മ ഹ​ര്‍​ജി​ ന​ല്‍​കി.