ആ​ന​ക്ക​ല്ല്-​ക​രി​വേ​ട​കം-​പൂ​ക്ക​യം റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം എ​ട്ടി​ന്
Thursday, December 5, 2019 1:19 AM IST
ബ​ന്ത​ടു​ക്ക: ന​ബാ​ർ​ഡ് ആ​ർ​ഐ​ഡി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്തി തെ​ക്കി​ൽ-​ആ​ല​ട്ടി റോ​ഡി​ൽ ആ​ന​ക്ക​ല്ല് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ആ​ന​ക്ക​ല്ല്-​ക​രി​വേ​ട​കം-​പൂ​ക്ക​യം റോ​ഡ് മെ​ക്കാ​ഡം ചെ​യ്തു അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്തും. ഇ​തോ​ട​നു​ബ​ന്ധി​ച്ചു തെ​ങ്ങും​പ​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വും ന​ട​ക്കും. മൊ​ത്തം ആ​റു​കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെല​വ്.

പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം എ​ട്ടി​നു രാ​വി​ലെ 11ന് ​ക​രി​വേ​ട​കം എ​യു​പി സ്കൂ​ളി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.