എം​പി​യു​ടെ മു​ഖം വി​കൃ​ത​മാ​ക്കി ; പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​പ്പോ​ൾ മാ​റ്റി
Friday, December 6, 2019 1:36 AM IST
പെ​രി​യ: ആ​യം​ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​ത​മാ​ശം​സി​ച്ച് സ്ഥാ​പി​ച്ച ക​മാ​ന​ത്തി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പിയു​ടെ ചി​ത്ര​ത്തി​ൽ ചാ​യംതേ​ച്ച് മു​ഖം വി​കൃ​ത​മാ​ക്കി. ഇ​തി​നെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലു​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ ചി​ത്രം എ​ടു​ത്തുമാ​റ്റി. ആ​യം​ക​ട​വി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ആയ​മ്പാ​റ ജം​ഗ്ഷ​നി​ലാ​ണ് ക​മാ​നം സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​രു ഭാ​ഗ​ത്ത് മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി എ​ന്നി​വ​രു​ടെ​യും മ​റു​ഭാ​ഗ​ത്ത് റ​വ​ന്യു​മ​ന്ത്രി, കെ.​ കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ എം​പി​യു​ടെ ഫോ​ട്ടോ ചു​വ​പ്പ് ക​ള​ർ ഉ​പ​യോ​ഗി​ച്ച് വി​കൃ​ത​മാ​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം ശ​ക്തി​കേ​ന്ദ്ര​ത്തി​ലാ​ണ് ചു​വ​പ്പി​ൽ പൊ​തി​ഞ്ഞ ക​മാ​നം സ്ഥാ​പി​ച്ച​ത്. പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യ​പ്പോ​ൾ ആ​രോ എം​എ​ൽ​എ​യു​ടെ​യും എം​പി​യു​ടെ​യും ഫോ​ട്ടോ അ​ട​ങ്ങു​ന്ന ഭാ​ഗം എ​ടു​ത്തു മാ​റ്റു​ക​യാ​യി​രു​ന്നു. എ​ട്ടി​നു ന​ട​ക്കു​ന്ന പാ​ലം ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​ണ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.

സി​പി​എ​മ്മി​ന്‍റേത്
അ​സ​ഹി​ഷ്ണു​താ
രാ​ഷ്ട്രീ​യം:
ഉ​ണ്ണി​ത്താ​ൻ

വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന് പ​ര​സ്യ​മാ​യി പ​റ​യു​മ്പോ​ഴും പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ എം​പി​യു​ടെ പ​ടം പോ​ലും കാ​ണു​ന്ന​ത് സ​ഹി​ക്കാ​നാ​കാ​ത്ത സി​പി​എ​മ്മി​ന്‍റെ അ​സ​ഹി​ഷ്ണു​താ രാ​ഷ്ട്രീ​യ​മാ​ണ് ഇ​തി​ലൂ​ടെ വീ​ണ്ടും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ​റ​ഞ്ഞു. ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ച് ഫോ​ട്ടോ മാ​യ്ക്കു​ന്ന​തു പോ​ലെ ചു​വ​പ്പു കൊ​ണ്ട് ജ​ന​മ​ന​സ് മാ​യ്​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.