റ​വ​ന്യൂ ഭൂ​മി കൈയേ​റി സി​പി​എ​ം ക്ലബിന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം
Saturday, December 7, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഭൂ​മി കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ക​ർ​ശ​ന​നി​ല​പാ​ട് സ്വീ​ക​രി​ക്കു​മ്പോ​ൾ റ​വ​ന്യൂ അ​ധി​കൃ​ത​രു​ടെ മൂ​ക്കി​നു​താ​ഴെ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി സി​പി​എം കെ​ട്ടി​ടം നി​ർ​മി​ച്ചു.
റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​നു വി​ളി​പ്പാ​ട​ക​ലെ​യാ​ണ് കൈ​യേറ്റം ന​ട​ന്ന​ത്. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നെ​ന്ന പോ​ലെ മു​റി​ക​ൾ തി​രി​ച്ചു ത​റ​കെ​ട്ടി ഒ​ന്ന​ര ആ​ൾ ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ പ​ണി​ത​പ്പോ​ഴാ​ണ് റ​വ​ന്യൂ അ​ധി​കൃ​ത​ർ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
തൊ​ട്ട​ടു​ത്ത് സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ൽ എ​കെ​ജി സ്മാ​ര​ക ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ പേ​രി​ൽ ത​ന്നെ​യാ​ണ് റോ​ഡ​രി​കി​ലാ​യി പു​തി​യ കെ​ട്ടി​ട​വും നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ക്ല​ബി​നു നി​ല​വി​ൽ കെ​ട്ടി​ടം ഉ​ണ്ടെ​ന്നി​രി​ക്കെ പു​തു​താ​യി പ​ണി​യു​ന്ന​ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നാ​ണെ​ന്നാ​ണ് സൂ​ച​ന. അ​മ്പ​ല​ത്തു​ക​ര-​പൂ​ത്ത​ക്കാ​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് റീ ​സ​ർ​വേ ന​മ്പ​ർ 48/1 ൽ​പ്പെ​ട്ട സ്ഥ​ല​മാ​ണി​ത്. ക്ല​ബി​ന്‍റെ നി​ല​വി​ലെ കെ​ട്ടി​ട​വും സ​ർ​ക്കാ​ർ സ്ഥ​ലം ക​യ്യേ​റി നി​ർ​മി​ച്ച​താ​ണെ​ന്ന് റ​വ​ന്യൂ അ​ധി​കൃ​ത​ർ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നു പ്ര​സ്തു​ത ഭൂ​മി പ​തി​ച്ചു​കി​ട്ടാ​ൻ ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ ഭൂ​മി ക്ല​ബു​ക​ൾ​ക്കോ സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ പ​തി​ച്ചു​ന​ൽ​കേ​ണ്ടെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടാ​ണ് ഇ​വ​ർ​ക്ക് വി​ന​യാ​യ​ത്. ചോ​ദ്യം​ചെ​യ്യാ​നോ പ​രാ​തി​പ്പെ​ടാ​നോ ആ​രു​മു​ണ്ടാ​കി​ല്ലെ​ന്ന ബ​ല​മാ​ണ് സി​പി എം ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത കൈയേ​റ്റ​ങ്ങ​ൾ വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മെ​ന്നു റ​വ​ന്യൂ അ​ധി​കൃ​ത​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു.