ഇവിടെ മൂന്നു പേർ പോയാൽ പകരം ഒരാൾ മാത്രേ വരൂ സർ!
Saturday, December 7, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡി​നോ​ടു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​വ​ഗ​ണ​ന തു​ട​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ മൂ​ന്നു ഡോ​ക്ട​ര്‍​മാ​രെ സ്ഥ​ലം​മാ​റ്റി​യ​പ്പോ​ള്‍ പ​ക​രം നി​യ​മി​ച്ച​ത് ഒ​രു ഡോ​ക്ട​റെ മാ​ത്രം. അ​ര്‍​ബു​ദ രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​ബി​ജു​വി​നെ പാ​ല​ക്കാ​ട്ടേ​ക്കും ഡെന്‍റ​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​ധ​ന്യ​യെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലേ​ക്കും സി​വി​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​നി​ഖി​ലി​നെ ചി​റ​യ​ന്‍​കീ​ഴി​ലേ​ക്കു​മാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്.
പ​ക​രം നേ​ര​ത്തെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​യാ​യി ജോ​ലിചെ​യ്തി​രു​ന്ന ഡോ. ​ദീ​പ മേ​രി​യെ മാ​ത്ര​മാ​ണ് നി​യ​മി​ച്ച​ത്.
കൈ​ക്കൂ​ലി ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണവി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട സി​വി​ല്‍ സ​ര്‍​ജ​ന്‍ ഡോ. ​സു​നി​ല്‍ ച​ന്ദ്ര​നേ​യും അ​ന​സ്‌​തേ​ഷ്യ വി​ദ​ഗ്ധ​ന്‍ ഡോ. ​വെ​ങ്കി​ട​ഗി​രി​യേ​യും ക​ഴി​ഞ്ഞ ദി​വ​സം തി​രി​ച്ചെ​ടു​ത്തു​കൊ​ണ്ട് ആ​രോ​ഗ്യ​വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലു​ള്ള മൂ​ന്നു ഡോ​ക്ട​ര്‍​മാ​രെ ഒ​റ്റ​യ​ടി​ക്കു സ്ഥ​ലം​മാ​റ്റി​യ​ത്.​
നേ​ര​ത്തെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യ​പ്പെ​ട്ട ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് പ​ക​രം ആ​രെ​യും നി​യ​മി​ച്ചി​രു​ന്നി​ല്ല. ഡോ. ​നി​ഖി​ലി​നെ സ്ഥ​ലം​മാ​റ്റി​യ​തോ​ടെ മൂ​ന്നു സി​വി​ല്‍ സ​ര്‍​ജ​ന്‍ വേ​ണ്ടി​ട​ത്തു സു​നി​ല്‍ ച​ന്ദ്ര​ന്‍ അ​ട​ക്കം ര​ണ്ട് സി​വി​ല്‍ സ​ര്‍​ജ​ന്‍​മാ​ര്‍ മാ​ത്ര​മാ​ണുള്ള​ത്. ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന​നു​സ​രി​ച്ചു​ള്ള ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്കാ​ത്ത​ത് പ്ര​വ​ര്‍​ത്ത​ന​ത്തെ താ​ളം​തെ​റ്റി​ച്ചി​രി​ക്കു​ക​യാ​ണ്.