ക്ഷേ​മ​നി​ധി ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണം: അ​ൽ​ക
Tuesday, December 10, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ ജോ​ലിചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ഷേ​മ​നി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ന​ട​പ​ടി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ലു​മി​നി​യം ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് അ​സോ​സി​യേ​ഷ​ൻ (അ​ൽ​ക) സം​സ്ഥാ​ന ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
അം​ഗീ​കാ​ര​മി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ വ​ച്ചു ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത സാ​ധ​നസാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു തൊ​ഴി​ലി​നെ ത​ക​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
മേ​ലാ​ങ്കോ​ട്ട് ല​യ​ൺ​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു കോ​ട്ട​തു​രു​ത്തി, മൊ​യ്തു തോ​ട്ട​ന്നൂ​ർ, റോ​യ് ജോ​സ​ഫ്, കെ.​എ​ൻ. ഷാ​ജി, മു​ഹ​മ്മ​ദ് റാ​ഫി, സു​രേ​ഷ് പാ​ത്തി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. ദി​നേ​ശ​ൻ സ്വാ​ഗ​ത​വും ജ​യിം​സ് തീ​യ്യാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.