ക​മ്പ്യൂ​ട്ട​ര്‍ പ​ണി​മു​ട​ക്കി; കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ തി​ക്കും​തി​ര​ക്കും
Tuesday, December 10, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട് : ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ ക​മ്പ്യൂ​ട്ട​ര്‍ പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ര്‍​ന്നു കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ യാ​ത്ര​ക്കാ​രു​ടെ തി​ര​ക്കും ബ​ഹ​ള​വും. ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു വൈ​കു​ന്നേ​രം മാ​വേ​ലി, മ​ല​ബാ​ര്‍ എ​ക്സ്പ്ര​സു​ക​ളും മ​റു​വ​ശ​ത്തേ​ക്ക് പ​ര​ശു​റാം എ​ക്സ്പ്ര​സും എ​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ നി​ര സ്റ്റേ​ഷ​ന്‍ കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​വ​രെ നീ​ണ്ടു.
ഇ​ട​യി​ല്‍ വ​രി​തെ​റ്റി​ക്കാ​ന്‍ ശ്ര​മി​ച്ച ആ​ളു​ക​ളു​മാ​യി ബ​ഹ​ള​വു​മു​ണ്ടാ​യി. ട്രെ​യി​നു​ക​ള്‍ വ​ന്നു​നി​ൽ​ക്കു​മ്പോ​ഴും ടി​ക്ക​റ്റി​നാ​യി നി​ര​വ​ധി ആ​ളു​ക​ള്‍ കാ​ത്തു​നി​ല്‍​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.
പ​ല​രും ടി​ക്ക​റ്റ് കി​ട്ടാ​തെ യാ​ത്ര മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​രു​ന്ന നി​ല​യാ​യി. ക​ണ്ണൂ​ര്‍ വ​രെ​യു​ള്ള യാ​ത്ര​ക്കാ​രി​ല്‍ പ​ല​രും ബ​സു​ക​ളെ ആ​ശ്ര​യി​ച്ചു.
സ്റ്റേ​ഷ​നി​ലെ വെ​ന്‍​ഡിം​ഗ് മെ​ഷീ​ന്‍ ഓ​പ്പ​റേ​റ്റ​റും പു​റ​ത്തു​ള്ള ജ​ൻ സാ​ധാ​ര​ണ്‍ കൗ​ണ്ട​റും സ​ന്ധ്യ​യാ​കു​മ്പോ​ള്‍ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. സ്റ്റേ​ഷ​നി​ല്‍ ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ ടി​ക്ക​റ്റ് വി​ത​ര​ണ​ത്തി​നാ​യി
ഒ​രേ​യൊ​രു കൗ​ണ്ട​ര്‍ മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തും ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ടി​ക്ക​റ്റ് വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​ത്.