ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ​ഠ​ന​മു​റി പ​ദ്ധ​തി: പ​ര​പ്പ ബ്ലോ​ക്കി​ല്‍ ഒ​രു​ക്കി​യ​ത് 29 പ​ഠ​ന​മു​റി​ക​ള്‍
Wednesday, December 11, 2019 1:36 AM IST
പ​ര​പ്പ: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന "പ​ഠ​ന​മു​റി' പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ര​പ്പ ബ്ലോ​ക്കി​ല്‍ 29 പ​ഠ​ന​മു​റി​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. 2017-18 വ​ര്‍​ഷ​ത്തി​ല്‍ ഒ​മ്പ​ത് മു​റി​ക​ളും 2018-19 വ​ര്‍​ഷ​ത്തി​ല്‍ 20 മു​റി​ക​ളു​മാ​ണ് നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം അ​നു​വ​ദി​ച്ച 24 പ​ഠ​ന​മു​റി​ക​ളു​ടെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ നാ​ല് പ​ഠ​ന​മു​റി​ക​ള്‍ എ​സ്‌​സി വി​ഭാ​ഗ​ത്തി​ലെ ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ളി​ലൊ​ന്നാ​യ ച​ക്ലി​യ വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍​ക്കാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.
ഇ​വ​ര്‍​ക്ക് മു​റി​ക​ള്‍​ക്കൊ​പ്പം ക​മ്പ്യൂ​ട്ട​റും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ഠ​ന​മു​റി​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്.
സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. വീ​ടി​നോ​ട​നു​ബ​ന്ധി​ച്ചോ വീ​ടി​നു മു​ക​ളി​ലോ പ​ഠ​ന​മു​റി നി​ര്‍​മി​ക്കാം. 800 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് വ​രെ വ​ലി​പ്പ​മു​ള്ള വീ​ടു​ക​ളോ​ട് ചേ​ര്‍​ന്നു 120 സ്‌​ക്വ​യ​ര്‍​ഫീ​റ്റ് വ​ലി​പ്പ​മു​ള്ള പ​ഠ​ന​മു​റി നി​ര്‍​മി​ച്ചു​ന​ല്‍​കും.
ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് മു​റി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ക​യു​ടെ 15 ശ​ത​മാ​ന​വും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 30 ശ​ത​മാ​ന​വും മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ 40 ശ​ത​മാ​ന​വും നാ​ലാം ഘ​ട്ട​ത്തി​ല്‍ ബാ​ക്കി​യു​ള്ള 15 ശ​ത​മാ​ന​വു​മാ​ണ് ന​ല്‍​കു​ക. ആ​ദ്യ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട എ​സ്‌​സി പ്ര​മോ​ട്ട​ര്‍​മാ​രു​ടെ വി​ല​യി​രു​ത്ത​ല്‍ അ​നു​സ​രി​ച്ചാ​ണ് തു​ക ന​ല്‍​കു​ക. അ​വ​സാ​നഘ​ട്ട​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രി​ട്ടു​ള്ള വി​ല​യി​രു​ത്ത​ലി​ന് ശേ​ഷം മാ​ത്ര​മേ തു​ക ന​ല്‍​കൂ. ടൈ​ല്‍ പ​തി​ച്ച ര​ണ്ട് ജ​നാ​ല​ക​ളോ​ടു കൂ​ടി​യ പ​ഠ​ന​മു​റി​യി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ല​മാ​ര​യും കു​ട്ടി​ക​ള്‍​ക്ക് ഇ​രു​ന്നു​പ​ഠി​ക്കാ​നാ​യി ക​സേ​ര​യും മേ​ശ​യും ന​ല്‍​കും. മു​റി വൈ​ദ്യൂ​തീ​ക​രി​ച്ചു ഫാ​നും ലൈ​റ്റും സ്ഥാ​പി​ക്കും. മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ള്‍ വീ​ട്ടി​ല്‍​ത്ത​ന്നെ ഒ​രു​ക്കി​ന​ല്‍​കി പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സ്വ​ന്ത​മാ​യി പ​ഠ​ന​മു​റി​ക​ള്‍ ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളും അ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ മി​ക​ച്ച നി​ല​വാ​രം പു​ല​ര്‍​ത്തു​ന്നു​ണ്ടെ​ന്ന് പ​ര​പ്പ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ കെ. ​അ​സൈ​നാ​ര്‍ പ​റ​ഞ്ഞു.