മറക്കരുത്... മനുഷ്യാവകാശങ്ങൾ
Wednesday, December 11, 2019 1:39 AM IST
നീ​ലേ​ശ്വ​രം: മ​നു​ഷ്യാ​വ​കാ​ശദി​ന​ത്തി​ൽ പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മൂ​ഹ ചി​ത്ര​ര​ച​ന സം​ഘ​ടി​പ്പി​ച്ചു. ചി​ത്ര​കാ​ര​ൻ പ്ര​ഭ​ൻ നീ​ലേ​ശ്വ​രം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​ഗോ​പി​ക, വി.​വി. ശ്രീ​റാം, പി. ​സ്നേ​ഹ, എ​ൻ. കൃ​ഷ്ണ സാ​ഗ​ർ എ​ന്നി​വ​ർ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു. രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന സ്ത്രീ ​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് എ​ല്ലാ​വ​രും വ​ര​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​യി​ൽ ക​റു​പ്പ് നി​റം മാ​ത്രം ഉ​യോ​ഗി​ച്ചാ​ണ് ചി​ത്ര​ര​ച​ന ന​ട​ത്തി​യ​ത്. അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​വി​സ്മ​യ സ്വാ​ഗ​ത​വും പി.​വി. ആ​തി​ര ന​ന്ദി​യും പ​റ​ഞ്ഞു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ എം. ​വി​ഷ്ണു, വി. ​ഹ​ർ​ഷ, എ​ച്ച്. അ​ക്ഷ​യ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കാ​ഞ്ഞ​ങ്ങാ​ട‌്: ജി​ല്ലാ ജ​യി​ലി​ൽ ന​ട​ന്ന അ​ന്ത​ർ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ഹൊ​സ‌്ദു​ർ​ഗ‌് സ​ബ് ജ​ഡ‌്ജ‌ി കെ. ​വി​ദ്യാ​ധ​ര​ൻ ഉ​ദ‌്ഘാ​ട​നം ചെ​യ‌്തു. ഓ​രോ വ്യ​ക‌്തി​യു​ടെ​യും സു​ര​ക്ഷ, ആ​ത‌്മാ​ഭി​മാ​നം, സ്വ​കാ​ര്യ​ത, മ​ത​വി​ശ്വ​സം, അ​ഭി​പ്രാ​യ​പ്ര​ക​ട​നം എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം പൗ​ര​ന്‍റെ ക​ട​മ​ക​ളും ചേ​ർ​ത്തു​വ​യ്ക്കു​ന്പോ​ഴാ​ണ് മ​നു​ഷ്യാ​വ​കാ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ണ​മാ​കു​ന്ന​തെ​ന്ന‌് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട‌് കെ. ​വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സ‌്ഫോ​റം സെ​ക്ര​ട്ട​റി ടി.​കെ. നാ​രാ​യ​ണ​ൻ പ്ര​സം​ഗി​ച്ചു. അ​ന്തേ​വാ​സി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. അ​സി. ജ​യി​ല​ർ പി. ​ഗോ​പാ​ല​കൃ​ഷ‌്ണ​ൻ സ്വാ​ഗ​ത​വും വ​നി​താ ജ​യി​ൽ വാ​ർ​ഡ​ൻ ധ​ന്യ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ്: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 100ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു വി​ദ്യാ​ന​ഗ​ർ മു​ത​ൽ ബി​സി റോ​ഡ് വ​രെ വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. തു​ട​ർ​ന്ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി വാ​ർ​ഡ് കൗ​ൺ​സി​ല​ർ കെ. ​സ​വി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​എ​ൽ. അ​ന​ന്ത​പ​ത്മ​നാ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഭി​ഭാ​ഷ​ക​രാ​യ രാ​മ​കൃ​ഷ്ണ ക​ല്ലൂ​രാ​യ, രേ​ണു​കാ​ദേ​വി ത​ങ്ക​ച്ചി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. പി.​കെ. ജ​യേ​ഷ് സ്വാ​ഗ​ത​വും കെ.​പി. ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ര്‍​ക്ക് മ​നു​ഷ്യാ​വ​കാ​ശ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ ലോ ​ഓ​ഫീ​സ​ര്‍ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.