ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നോ​ർ​ത്ത് സോ​ൺ ക​ലോ​ത്സ​വം നാളെ മു​ത​ൽ പ​രി​യാ​രം ആ​യു​ർ​വേ​ദ കോ​ള​ജി​ൽ
Wednesday, December 11, 2019 1:39 AM IST
പ​രി​യാ​രം: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല നോ​ർ​ത്ത് സോ​ൺ ക​ലോ​ത്സ​വം "ഇ​യ​ൽ ഇ​സൈ-19" നാളെ മു​ത​ൽ 15 വ​രെ പ​രി​യാ​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു ദി​വ​സ​മാ​യി 97 ഇ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന മ​ത്‌​സ​ര​ത്തി​ൽ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 60 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള 3500 വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും. സാ​ഹി​ത്യ​വും സം​ഗീ​ത​വും എ​ന്നാ​ണ് ഇ​യ​ൽ ഇ​സൈ എ​ന്ന പേ​രി​ലൂ​ടെ അ​ർ​ഥ​മാ​ക്കു​ന്ന​ത്.

നാളെ ​രാ​വി​ലെ​യാ​ണ് ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം. ര​ണ്ടു ദി​വ​സം സ്റ്റേ​ജി​ത​ര മ​ത്‌​സ​ര​ങ്ങ​ളും ര​ണ്ടു ദി​വ​സം സ്റ്റേ​ജ് മ​ത്‌​സ​ര​ങ്ങും എ​ട്ടു വേ​ദി​ക​ളി​ലാ​യി ന​ട​ക്കും. മ​ത്‌​സ​ര​വി​ജ​യി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​ന് കെ.​വി.​സു​ധീ​ഷ് സ്മാ​ര​ക സ്ക്വ​യ​റി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ക​ലോ​ത്‌​സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി കോ​ള​ജ് കാ​മ്പ​സി​ലെ ചു​മ​രു​ക​ളി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​മാ​താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ൾ ക​ലോ​ത്‌​സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ​ൻ. മ​ധു, സി.​പി. ഷി​ജു, ഡോ.​പി. സ്വാ​തി, ഷി​ബി​ൻ കാ​നാ​യി, എ.​പി. അ​ൻ​സീ​ർ, കെ. ​സ​ന്തോ​ഷ്, എ​സ്.​കെ. ഇ​ന്ദ്ര​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.