സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യ​ല്‍: അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Wednesday, December 11, 2019 1:39 AM IST
രാ​ജ​പു​രം: സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ജി​ല്ലാ വ​നി​താ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ​യും വ​നി​താ സെ​ല്ലി​ന്‍റെ​യും കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വിവിധ പ​രി​പാ​ടികൾ സം​ഘ​ടി​പ്പി​ച്ചു.

പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ല​താ അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഫാ. ​നോ​വി പോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​സ്റ്റ​ര്‍ ര​ച​നാ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ നി​വേ​ദ് കു​മാ​ര്‍, വി.​എ​സ്. ഷാ​നു സാ​ല്‍​വി​ന്‍ എ​ന്നി​വ​ര്‍​ക്ക് കോ​ള​ജ് ഡ​യ​ര​ക്ട​ര്‍ ഫാ. ​ബി​നു സ്റ്റീ​ഫ​ന്‍ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​വും ലിം​ഗ​സ​മ​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ഡ്വ. എ​സ്.​എ​ന്‍. സ​രി​ത ക്ലാ​സെ​ടു​ത്തു. ആ​ര്‍. രേ​ഖ, ര​മ്യ മോ​ള്‍ എ​ന്നി​വ​ര്‍ സം​വാ​ദം ന​യി​ച്ചു. ‌ രാ​ജ​പു​രം എ​സ്ഐ ഷ​റ​ഫു​ദ്ദീ​ന്‍, ഹി​മ മേ​രി, ആ​ന്‍​മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ വ​നി​താ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എം.​വി. സു​നി​ത സ്വാ​ഗ​ത​വും വ​ണ്‍​സ്റ്റോ​പ്പ് സെ​ന്‍റ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ കൃ​ഷ്ണ​പ്രി​യ ന​ന്ദി​യും പ​റ​ഞ്ഞു.