പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന്‍റെ ഗ​തി​വേ​ഗം വ​ര്‍​ധി​പ്പി​ക്ക​ണം: മ​ന്ത്രി‍
Wednesday, December 11, 2019 1:40 AM IST
ക​ണ്ണൂ​ർ: മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ന് ഗ​തി​വേ​ഗം വ​ര്‍​ധി​പ്പി​ച്ച് ഫ​ണ്ടി​ന്‍റെ വി​നി​യോ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി അ​വ​ലോ​ക​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​തി​വ​ര്‍​ഷ​വും പ്ര​ള​യ​വും സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി പ​ദ്ധ​തി​നി​ര്‍​വ​ഹ​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് മ​റി​ക​ട​ക്കാ​നാ​വ​ശ്യ​മാ​യ രീ​തി​യി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. കൃ​ത്യ​മാ​യ സ​മ​യ​ക്ര​മം ത​യാ​റാ​ക്കി പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന അ​ധി​കൃ​ത​രും നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രും വ​കു​പ്പ് മേ​ധാ​വി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ള​യ​മോ ട്ര​ഷ​റി നി​യ​ന്ത്ര​ണ​മോ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്തു​പോ​ലും ചി​ല ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​നി​ര്‍​വ​ഹ​ണം വേ​ണ്ട​ത്ര പു​രോ​ഗ​മി​ച്ചി​രു​ന്നി​ല്ല. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​രും​ദി​ന​ങ്ങ​ളി​ല്‍ പ​ദ്ധ​തി ന​ട​ത്തി​പ്പും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ളും വേ​ഗ​ത്തി​ലാ​ക്ക​ണം. ഹ​രി​ത​കേ​ര​ള മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 14 മു​ത​ല്‍ 22 വ​രെ ത​ദ്ദേ​ശ​സ്ഥാ​പ​ന പ​രി​ധി​യി​ലെ ഒ​രു ജ​ല​സ്രോ​ത​സെ​ങ്കി​ലും മാ​ലി​ന്യ​മു​ക്ത​മാ​ക്ക​ണം. ശു​ചീ​ക​രി​ച്ച തോ​ടു​ക​ളും നീ​ര്‍​ച്ചാ​ലു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ സ​മി​തി​ക്ക് രൂ​പം ന​ല്‍​ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

തീ​ര​ദേ​ശ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് ച​ര്‍​ച്ച​യി​ലെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി മ​ന്ത്രി അ​റി​യി​ച്ചു. കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​ന് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണം ഉ​ള്‍​പ്പെ​ട്ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി ന​ട​പ്പി​ലാ​ക്കു​വാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്‌​ട​ര്‍ ആ​ര്‍.​ഗി​രി​ജ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്‌​ട​ര്‍ ബി.​എ​സ്. തി​രു​മേ​നി, ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വി.​എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ രാ​ജ​ന്‍, ക​ണ്ണൂ​ര്‍ എ​ഡി​എം ഇ.​പി. മേ​ഴ്‌​സി, കാ​സ​ര്‍​ഗോ​ഡ് എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ക​ണ്ണൂ​ര്‍ ജി​ല്ല പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ കെ.​പ്ര​കാ​ശ​ന്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് ബാ​ബു, റീ​ജ​ണ​ല്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ ഓ​ഫ് മു​നി​സി​പ്പാ​ലി​റ്റീ​സ് കെ.​പി. വി​ന​യ​ന്‍, ക​ണ്ണൂ​ര്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് ഇ​ന്‍ ചാ​ര്‍​ജ് എ​ന്‍.​വി. ഹ​രീ​ന്ദ്ര​ന്‍, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം കെ.​വി.​ഗോ​വി​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.