ആ​റു​വ​യ​സു​കാ​രി​യെ അ​മ്മ ബ​സി​ൽ മ​റ​ന്നു; തു​ണ​യാ​യി പി​ങ്ക് പോ​ലീ​സ്
Thursday, December 12, 2019 1:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​റു വ​യ​സു​കാ​രി​യാ​യ മ​ക​ളെ കൂ​ടെ​ക്കൂ​ട്ടാ​തെ അ​മ്മ​യും ബ​ന്ധു​ക്ക​ളും ബ​സി​റ​ങ്ങി. ഒ​ടു​വി​ല്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ലെ​ത്തി​യ​പ്പോ​ള്‍ അ​മ്മ​യെ കാ​ണാ​തെ നിലവി​ളി​ച്ചു കരഞ്ഞ കു​ട്ടി​ക്ക് പി​ങ്ക് പോ​ലീ​സും നാ​ട്ടു​കാ​രും തു​ണ​യാ​യി.
കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ കോ​ള​ജ് സ്‌​റ്റോ​പ്പി​ലാ​ണ് അ​മ്മ​യും ബ​ന്ധു​ക്ക​ളും ബ​സി​റ​ങ്ങി​യ​ത്. വി​ദ്യാ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​താ​യി​രു​ന്നു കു​ടും​ബം. മ​റ്റൊ​രു സീ​റ്റി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ബ​സി​റ​ങ്ങു​ന്ന​തി​നി​ട​യി​ല്‍ ആ​രും ശ്ര​ദ്ധി​ച്ചി​ല്ല.​ പി​ന്നെ​യും ഒ​ന്നു​ര​ണ്ട് സ്റ്റോ​പ്പു​ക​ള്‍ ക​ഴി​ഞ്ഞു ബ​സ് കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യും ബ​ന്ധു​ക്ക​ളും കൂ​ടെ​യി​ല്ലെ​ന്ന കാ​ര്യം കു​ട്ടി അ​റി​യു​ന്ന​ത്. ഇ​തോ​ടെ കു​ട്ടി ക​ര​ഞ്ഞു ബ​ഹ​ളം​വ​യ്ക്കാ​ന്‍ തു​ട​ങ്ങി. തു​ട​ര്‍​ന്ന് ബ​സ് ജീ​വ​ന​ക്കാ​രാ​ണ് സ്റ്റാ​ന്‍​ഡി​ലു​ണ്ടാ​യി​രു​ന്ന പി​ങ്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ബ​സ് ജീ​വ​ന​ക്കാ​രും പ​ല​വ​ട്ടം ചോ​ദി​ച്ചെ​ങ്കി​ലും കു​ട്ടി​യി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് കു​ട്ടി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ള്‍ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ സ്‌​കൂ​ളി​ന്‍റെ വി​വ​രം ല​ഭി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​ട്ടി​യു​മാ​യി നേ​രെ സ്‌​കൂ​ളി​ലെ​ത്തു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കു​ട്ടി​യു​ടെ ബ​ന്ധു​വി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് അ​വ​സാ​ന​മാ​യ​ത്. പി​ന്നീ​ട് അ​മ്മ​യും കു​ടും​ബാം​ഗ​ങ്ങ​ളും ത​ന്നെ സ്‌​കൂ​ളി​ലെ​ത്തി കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ബ​സി​റ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കു​ട്ടി കൂ​ടെ​യി​ല്ലെ​ന്ന കാ​ര്യം മ​ന​സി​ലാ​യ​തെ​ന്നും തു​ട​ര്‍​ന്ന് ആ​രെ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന​റി​യാ​തെ വി​ഷ​മി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​മ്മ മൊ​ഴി​ന​ൽ​കി​യ​ത്.