എ​ട്ടു മാ​സം, 1.56 ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് 24 ല​ക്ഷം തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍
Thursday, December 12, 2019 1:55 AM IST
കാ​സ​ർ​ഗോ​ഡ്: ഓ​രോ ഗ്രാ​മീ​ണ​കു​ടും​ബ​ത്തി​നും ഒ​രു വ​ര്‍​ഷം നൂ​റു ദി​വ​സം വേ​ത​ന​ത്തോ​ടെ​യു​ള്ള തൊ​ഴി​ല്‍ ഉ​റ​പ്പു​ന​ല്‍​കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ സൃ​ഷ്ടി​ച്ച​ത് 24,34,935 തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 1,56,960 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് പ​ദ്ധ​തി ജീ​വി​താ​ശ്വാ​സ​മാ​യി മാ​റു​ന്ന​ത്.
ഈ ​കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 2,28,005 പേ​രാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​പ​ജീ​വ​നം തേ​ടു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രി​ല്‍ 1,56,661 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​തി​ന​കം തൊ​ഴി​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​വ​ര്‍​ഗ​വി​ഭാ​ഗ​ത്തി​ന് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന​ത്ത് മി​ക​ച്ച​നേ​ട്ട​മാ​ണ് ജി​ല്ല കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞവ​ര്‍​ഷം ഡി​സം​ബ​ര്‍ നാ​ലു വ​രെ 7361 പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കി​യെ​ങ്കി​ല്‍ ഈ ​മാ​സം നാ​ലു വ​രെ 8438 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കി​യ​ത്. ഇ​തി​ലൂ​ടെ 1077 അ​ധി​കം പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​വ​ര്‍​ഷം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​ത്.

മി​ക​ച്ചത് പ​ര​പ്പ ബ്ലോ​ക്ക്
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പ​ര​പ്പ ബ്ലോ​ക്കാ​ണ് ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​വു​മാ​യി മു​ന്നേ​റു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​ത് പ​ര​പ്പ ബ്ലോ​ക്കാ​ണ്. 6,96,257 തൊ​ഴി​ല്‍​ദി​ന​ങ്ങ​ളാ​ണ് പ​ര​പ്പ ബ്ലോ​ക്ക് സൃ​ഷ്ടി​ച്ച​ത്. കാ​റ​ഡു​ക്ക​യി​ല്‍ 4,75,474 തൊ​ഴി​ല്‍​ദി​ന​ങ്ങ​ളും, നീ​ലേ​ശ​രം 4,18,497 , കാ​ഞ്ഞ​ങ്ങാ​ട് 4,14,651, കാ​സ​ര്‍​ഗോ​ഡ് 2,74,836, മ​ഞ്ചേ​ശ്വ​രം 1,55,220 തൊ​ഴി​ല്‍​ദി​ന​ങ്ങ​ളു​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ നൂ​റു​ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ​തും പ​ര​പ്പ​യി​ലാ​ണ്.
ഏ​റ്റ​വും കൂ​ടു​ത​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്ക് തൊ​ഴി​ല്‍ കാ​ര്‍​ഡ് ന​ല്‍​കി​യ​തി​ലും പ​ര​പ്പ​യാ​ണ് മു​ന്നി​ല്‍. 37,075 കു​ടും​ബ​ങ്ങ​ളാ​ണ് പ​ര​പ്പ​യി​ല്‍ തൊ​ഴി​ല്‍ കാ​ര്‍​ഡ് നേ​ടി​യ​ത്. നീ​ലേ​ശ്വ​ര​ത്ത് 26,050 കു​ടും​ബ​ങ്ങ​ള്‍​ക്കും കാ​റ​ഡു​ക്ക​യി​ല്‍ 25,822, കാ​ഞ്ഞ​ങ്ങാ​ട് 24,973 കാ​സ​ര്‍​ഗോ​ഡ് 23,526, മ​ഞ്ചേ​ശ്വ​ര​ത്ത് 19,215 കു​ടും​ബ​ങ്ങ​ള്‍​ക്കു​മാ​ണ് തൊ​ഴി​ല്‍ കാ​ര്‍​ഡ് ന​ല്‍​കി​യ​ത്.

100 ദി​നം
പൂ​ര്‍​ത്തീ​ക​രി​ച്ച് 1084 പേ​ര്‍
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ 1084 പേ​രാ​ണ് 100 ദി​നം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ നേ​ട്ടം കൈ​വ​രി​ച്ച​ത് പ​ര​പ്പ ബ്ലോ​ക്കാ​ണ്. പ​ര​പ്പ​യി​ല്‍ 452 പേ​രാ​ണ് 100 ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
കാ​റ​ഡു​ക്ക​യി​ല്‍ 266 പേ​രും കാ​ഞ്ഞ​ങ്ങാ​ട് 182, കാ​സ​ര്‍​ഗോ​ഡ് 124, മ​ഞ്ചേ​ശ്വ​രം 39, നീ​ലേ​ശ്വ​ര​ത്ത് 21 പേ​രു​മാ​ണ് 100 തൊ​ഴി​ല്‍​ദി​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.