ജി​ല്ലാ ബീ​ച്ച് ഗെ​യിം​സ്: കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ മ​ത്സ​രം 20 മുതൽ
Thursday, December 12, 2019 1:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ള്ളി​ക്ക​ര​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ ബീ​ച്ച് ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ​ത​ല ബീ​ച്ച് ഗെ​യിം​സ് 20, 21 തീ​യ​തി​ക​ളി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മീ​നാ​പ്പീ​സ് ക​ട​പ്പു​റ​ത്തു ന​ട​ക്കും. മേ​ഖ​ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍​ക്ക് 24, 25 തീ​യ​തി​ക​ളി​ല്‍ പ​ള്ളി​ക്ക​ര ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
ഫു​ട്‌​ബോ​ള്‍(​സെ​വ​ന്‍​സ്), വോ​ളി​ബോ​ള്‍, ക​മ്പ​വ​ലി, ക​ബ​ഡി എ​ന്നീ വി​ഭാ​ഗ​ത്തി​ല്‍ പു​രു​ഷ, വ​നി​താ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പു​രു​ഷ വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ക​മ്പ​വ​ലി, ഫു​ട്‌​ബോ​ള്‍ (സെ​വ​ന്‍​സ്) എ​ന്നീ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള ടീ​മു​ക​ള്‍ മു​ന്‍​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 9744006614, 9995060600.