ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍; സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ ചോ​ദ്യം​ചെ​യ്തു
Thursday, December 12, 2019 1:56 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലെ ശു​ചി​മു​റി​യി​ല്‍ കാമ​റ ഓ​ണ്‍ ചെ​യ്ത് ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ല്‍ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്തി. മൊ​ബൈ​ലി​ന്‍റെ ഉ​ട​മ​സ്ഥ​നാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​മാ​ണ് ശു​ചി​മു​റി​യി​ല്‍ കാമ​റ വ​ച്ചി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.
ശു​ചി​മു​റി​യി​ലെ​ത്തി​യ സ്ത്രീ​ക​ള്‍ കാ​മ​റ ഓ​ണ്‍​ചെ​യ്തു​വ​ച്ച മൊ​ബൈ​ല്‍ ക​ണ്ടെ​ത്തി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളും ഹോ​ട്ട​ല്‍ മാ​നേ​ജ​രും സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​വി​ടെ​യെ​ത്തി​യ സ​മീ​പ​വാ​സി​യാ​യ യു​വാ​വ് ത​ന്‍റെ ഫോ​ണും വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ലും മ​റ​ന്നു​വ​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ് ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി സ്ഥ​ലം​വി​ടാ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സെ​ത്തി യു​വാ​വി​നെ ചോ​ദ്യം​ചെ​യ്തു. ഫോ​ണും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.