ഇ​രി​ട്ടി ഹൃ​ദ​യാ​രാം സൈ​ക്കോ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
Friday, December 13, 2019 1:12 AM IST
ഇ​രി​ട്ടി: ക​ണ്ണൂ​രി​ല്‍ ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി കൗ​ണ്‍​സ​ലിം​ഗ് ബോ​ധ​വ​ത്ക​ര​ണ​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും ഇ​രി​ട്ടി​യി​ല്‍ നാ​ലു വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​വ​രു​ന്ന​തു​മാ​യ ഹൃ​ദ​യാ​രാം സൈ​ക്കോ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ ത​ന്തോ​ട് ഓ​ഷ്യാ​ന​സ് കോ​മ്പൗ​ണ്ടി​ല്‍ സ്വ​ന്തം കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്നു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ലോ​ക പ​ഞ്ച​ഗു​സ്തി ചാ​ന്പ്യ​നും പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ന്‍ സ്പീ​ക്ക​റു​മാ​യ ജോ​ബി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഫാ​മി​ലി വെ​ല്‍​നെ​സ് ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ​യും തി​രു​ഹൃ​ദ​യ​സം​സ്‌​കാ​രം കു​ടും​ബ​ങ്ങ​ളി​ല്‍ സ​മ​ര്‍​പ്പ​ണം ഫാ. ​ജോ​സ​ഫ് മ​ഞ്ച​പ്പ​ള്ളി​യും ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം പാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​ശോ​ക​നും ന്യൂ​ജ​ന്‍ ടീ​ന്‍​സ് ഉ​ദ്ഘാ​ട​നം എ​സ്എ​ച്ച് കോ​ൺ​ഗ്രി​ഗേ​ഷ​ൻ വി​ക​ര്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സി​സ്റ്റ​ര്‍ ഫ്രാ​ന്‍​സി മാ​ത്യു​വും നി​ര്‍​വ​ഹി​ക്കും. തു​ട​ർ​ന്ന് ജോ​ബി മാ​ത്യു​വി​ന്‍റെ മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സ് ന​ട​ക്കും. ഹൃ​ദ​യാ​രാം ക​മ്യൂ​ണി​റ്റി കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ജ്യോ​തി​സ് പാ​ല​യ്ക്ക​ല്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തും.
കൗ​ണ്‍​സ​ലിം​ഗ് രം​ഗ​ത്ത് 30 വ​ര്‍​ഷ​ത്തെ പ്രാ​യോ​ഗി​ക​പ​രി​ച​യ​വും അ​നു​ഭ​വ​സ​മ്പ​ത്തു​മു​ള്ള ഡോ. ​സി​സ്റ്റ​ര്‍ ട്രീ​സ പാ​ല​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ പ്രാ​യ​ക്കാ​ര്‍​ക്കു​മു​ള്ള കൗ​ണ്‍​സ​ലിം​ഗും സൈ​ക്കോ​തെ​റാ​പ്പി​യും മാ​ന​സി​ക ശാ​ക്തീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി​ക​ളും ഇ​വി​ടെ ന​ട​ത്ത​പ്പെ​ടു​ന്നു. കൗ​മാ​ര​ക്കാ​ര്‍​ക്കു​ള്ള പ്ര​ത്യേ​ക പ​ഠ​ന ബോ​ധ​ന​പ​രി​പാ​ടി പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വാ​ഹ​പൂ​ര്‍​വ കൗ​ണ്‍​സ​ലിം​ഗി​നും വി​വി​ധ ട്രെ​യി​നിം​ഗു​ക​ള്‍​ക്കും സു​സ​ജ്ജ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് ശാ​സ്ത്രീ​യ പ​രി​ശീ​ല​നം നേ​ടി​യ​വ​രു​ള്‍​പ്പെ​ടെ​യു​ള്ള കൗ​ണ്‍​സ​ല​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്നും ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​സി​സ്റ്റ​ര്‍ ട്രീ​സ പാ​ല​യ്ക്ക​ല്‍, പ്രി​ൻ​സി​പ്പ​ൽ ഡോ.​സി​സ്റ്റ​ര്‍ ജ്യോ​തി​സ് പാ​ല​യ്ക്ക​ല്‍, കൗ​ണ്‍​സല​ര്‍ ആ​ൻ​ഡ് സൈ​ക്കോ​തെ​റാ​പ്പി​സ്റ്റ് സി​സ്റ്റ​ര്‍ നി​ര്‍​മ​ല ജോ​ണ്‍, വി.​വി. റി​നേ​ഷ്, സി.​എ.​അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.