അ​ഖ​ണ്ഡ ജ​പ​മാ​ല​ സ​മാ​പ​നം നാ​ളെ
Friday, December 13, 2019 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ടു​ക്ക​ള​ക്ക​ണ്ടം ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ 101 ദി​വ​സ​മാ​യി ന​ട​ന്നു​വ​രു​ന്ന അ​ഖ​ണ്ഡ ജ​പ​മാ​ല​യു​ടെ സ​മാ​പ​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 8.30ന് ​വെ​ള്ള​രി​ക്കു​ണ്ട് ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ക​പ്പേ​ള​യി​ൽ നി​ന്നും ജ​പ​മാ​ല തീ​ർ​ത്ഥാ​ട​നം ആ​രം​ഭി​ക്കും. 10.45ന് ​ഫാ.​ഏ​ലി​യാ​സ് തെ​ക്കേ​മു​ണ്ട​യ്ക്ക​പ്പ​ട​വി​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ദി​വ്യകാ​രു​ണ്യ പ്ര​ദ​ക്ഷി​ണം-​ഫാ. ആ​ഞ്ച​ലോ ചു​ള്ളി നേ​തൃ​ത്വം ന​ൽ​കും. 11.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ കാ​ർ​മി​ക​നാ​യി​രി​ക്കും. തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച.