ച​ട്ട​മ​ല​യി​ൽ ജ​പ​മാ​ല തീ​ർ​ഥാ​ട​ന​വും ക​ൺ​വ​ൻ​ഷ​നും നാ​ളെ
Friday, December 13, 2019 1:12 AM IST
ചി​റ്റാ​രി​ക്കാ​ൽ: മ​രി​യ​ൻ ജ​പ​മാ​ല തീ​ർ​ത്ഥാ​ട​നകേ​ന്ദ്ര​മാ​യ ച​ട്ട​മ​ല സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല തീ​ർ​ഥാ​ട​ന​വും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും നാ​ളെ ന​ട​ക്കും. ബ്ര​ദ​ർ തോ​മ​സ് കു​മ​ളി ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. ചി​റ്റാ​രി​ക്കാ​ൽ കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്ന് നാ​ളെ രാ​വി​ലെ 11ന് ​ച​ട്ട​മ​ല​യി​ലേ​ക്ക് ജ​പ​മാ​ല തീ​ർ​ത്ഥാ​ട​നം ആ​രം​ഭി​ക്കും.

പ്രാ​രം​ഭ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ.​ സു​നീ​ഷ് പു​തു​ക്ക​ള​ങ്ങ​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12.15ന് ​തീ​ർ​ഥാ​ട​നം ച​ട്ട​മ​ല​യി​ൽ എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് വ​ച​ന സ​ന്ദേ​ശം. ഉ​ച്ച​യ്ക്ക് 1.45 ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം, അ​ഭി​ഷേ​കാ​രാ​ധ​ന-​ഫാ.​ ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ, ഗോ​ഡ്സോ​ൺ യൂ​ത്ത് സെ​ന്‍റ​ർ അ​സോ​സിയേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ആ​ന​ചാ​രി​യി​ൽ എ​ന്നി​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. അ​ലോ​ഷ്യ​സ് കൊ​ളു​ത്താ​പ്പ​ള്ളി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12 മു​ത​ൽ കു​മ്പ​സാ​രം. ഫാ. ​ജോ​സ​ഫ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ഫാ. ​മ​നു ഊ​ർ​പ്പം​കാ​ട്ടി​ൽ, ഫാ.​ തോ​മ​സ് വാ​ളി​പ്ലാ​ക്ക​ൽ, ഫാ. ​പീ​റ്റ​ർ കൊ​ച്ചു​വീ​ട്ടി​ൽ, ഫാ.​ നി​ർ​മ​ൽ, ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ തീ​ർ​ത്ഥാ​ട​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു പാ​ച്ചോ​ർ നേ​ർ​ച്ച​യോ​ടെ തീ​ർ​ഥാ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​കും. ചി​റ്റാ​രി​ക്കാ​ൽ-​ച​ട്ട​മ​ല റോ​ഡി​ൽ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വ​രു​ന്ന​വ​ർ ചി​റ്റാ​രി​ക്കാ​ലി​ൽ നി​ന്ന് അ​റ​യ്ക്ക​ത്ത​ട്ട് വ​ഴി ച​ട്ട​മ​ല​യി​ലേ​ക്ക് വ​രേ​ണ്ട​താ​ണെ​ന്ന് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​പ്പ​ച്ച​ൻ വേ​മ്പേ​നി അ​റി​യി​ച്ചു.