ടവർ നിർമാണം: മാ​ർ​ച്ച് ന​ട​ത്തി
Saturday, December 14, 2019 1:26 AM IST
പി​ലി​ക്കോ​ട്: ക​ര​പ്പാ​ത്തെ അ​ന​ധി​കൃ​ത മൊ​ബൈ​ൽ ട​വ​ർ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നു സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ പ്ര​തി​രോ​ധ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.
പ​രി​സ്ഥി​തിപ്ര​വ​ർ​ത്ത​ക​ൻ കെ. ​പ്ര​വീ​ൺ​കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എം.​പി. മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഭാ​സ്ക​ര​ൻ വെ​ള്ളൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എം. രാ​മ​ച​ന്ദ്ര​ൻ, സി. ​ഹ​രി​ദാ​സ്, കെ. ​നാ​രാ​യ​ണി, സു​ഭാ​ഷ് ചീ​മേ​നി, ഒ.​കെ. നാ​രാ​യ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.