സ​ഹോ​ദ​യ മീ​റ്റ് ഇ​ന്ന്
Saturday, December 14, 2019 1:28 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്പോ​ർ​ട്സ് മീ​റ്റ് ഇ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ഒ. സി​ബി മാ​ർ​ച്ച് പാ​സ്റ്റി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. ജി​ല്ല​യി​ലെ 15 സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 700 ൽ​പ്പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ സ​ഹോ​ദ​യ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ജ്യോ​തി മ​ലേ​പ്പ​റ​മ്പി​ൽ അ​റി​യി​ച്ചു.

ചി​ത്ര​ക​ലാ ക്യാ​മ്പ്
ഇ​ന്നു​മു​ത​ൽ

ക​ല്യോ​ട്ട്: ഭ​ഗ​വ​തി​ക്ഷേ​ത്ര ക​ഴ​കം പെ​രു​ങ്ക​ളി​യാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യും ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ചി​ത്ര​ക​ലാ ക്യാ​മ്പ് ന​ട​ക്കും. ചി​ത്ര​കാ​ർ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പ് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ശി​ൽ​പ്പി വ​ത്സ​ൻ കൂ​ർ​മ കൊ​ല്ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചി​ത്ര​കാ​ര​ൻ രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കും. 100 ഓ​ളം ചി​ത്ര​കാ​ര​ന്മാ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കും.