കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന പ്രോ​ജ​ക്ടു​മാ​യി ഐ​റി​സ് മേ​ള​യി​ലേ​ക്ക് പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി
Thursday, January 16, 2020 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന പ്രോ​ജ​ക്ടു​മാ​യി കൊ​ള​ത്തൂ​ര്‍ ഗ​വ. ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം​ത​രം വി​ദ്യാ​ര്‍​ഥി​നി ആ​ര്യ ര​വീ​ന്ദ്ര​ന്‍ ഐ​റി​സ് ശാ​സ്ത്ര​മേ​ള​യി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും.
മ​ഞ്ഞ​ളി​ല്‍ നി​ന്നു കു​ര്‍​ക്കു​മി​ന്‍ വേ​ര്‍​തി​രി​ച്ചെ​ടു​ത്ത് കാ​ന്‍​സ​ര്‍ കോ​ശ​ങ്ങ​ളെ ന​ശി​പ്പിക്കു​ന്ന ഔ​ഷ​ധ​മാ​യി വി​ക​സി​പ്പി​ക്കാ​മെ​ന്ന് ആ​ര്യ​യു​ടെ ക​ണ്ടെ​ത്ത​ല്‍. നി​ല​വി​ലെ കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രീ​തി​ക​ള്‍ ചെ​ല​വ് കൂ​ടി​യ​തും പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​വ​യും ആ​ണ്. എ​ന്നാ​ല്‍ പ്ര​ദേ​ശി​ക​മാ​യി സു​ല​ഭ​മാ​യ മ​ഞ്ഞ​ളി​ല്‍ നി​ന്നും കു​ര്‍​ക്കു​മി​ന്‍ വേ​ര്‍​തി​രി​ച്ച് ഔ​ഷ​ധ​മാ​യി വി​ക​സി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞാ​ല്‍, അ​ത് കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് വ​ന്‍ നേ​ട്ട​മാ​കു​മെ​ന്ന് ആ​ര്യ പ​റ​യു​ന്നു.
സ​ഹോ​ദ​ര​നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ ആ​ശ്ര​യ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​രീ​ക്ഷ​ണം ആ​ര്യ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ദേ​ശീ​യ ശാ​സ്ത്ര​സാ​ങ്കേ​തി​ക വ​കു​പ്പും ഇ​ന്ത്യ-​യു​എ​സ് ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ സം​രം​ഭമായ ഇ​ന്‍റ​ലു​മാ​യി ചേ​ര്‍​ന്നാ​ണ് ശാ​സ്ത്ര​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 22 മു​ത​ല്‍ 24 വ​രെ ബം​ഗ​ളു​രൂ​വി​ലാ​ണ് മേ​ള .
മോ​ളി​ക്യൂ​ലാ​ര്‍ ബ​യോ​ള​ജി​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക പ്രോ​ജ​ക്ട് ആ​ണ് ആ​ര്യ​യു​ടെ​ത്. കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി ദീ​പ​യു​ടെ​യും പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍റെ​യും മ​ക​ളാ​ണ് ആ​ര്യ.