കണ്ണൂർ സർവകലാശാല കലോത്‌സവം: ബ്രണ്ണൻ കോളജ് മുന്നിൽ
Thursday, January 16, 2020 1:30 AM IST
പ​യ്യ​ന്നൂ​ര്‍: സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ൾ ക‍​ഴി​ഞ്ഞ​പ്പോ​ൾ ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് മു​ന്നി​ൽ. ആ​തി​ഥേ​യ​രാ​യ പ​യ്യ​ന്നൂ​ർ കോ​ള​ജാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ബ്ര​ണ്ണ​ൻ കോ​ള​ജി​ന് 30 പോ​യി​ന്‍റും പ​യ്യ​ന്നൂ​രി​ന് 26 പോ​യി​ന്‍റു​മാ​ണ്.
അ​തേ​സ​മ​യം, മ​ത്സ​ര​ങ്ങ​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി​യ​ത് മ​ത്സ​രാ​ര്‍​ഥി​ക​ളെ വ​ല​ച്ചു. നി​ശ്ച​യി​ച്ച സ​മ​യ​ത്ത് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യെ​ത്തി​യ മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി.
രാ​വി​ലെ 9.30 മു​ത​ല്‍ വി​വി​ധ സ്റ്റേ​ജു​ക​ളി​ല്‍ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ക്വി​സ്, പ്ര​സം​ഗം, ക​വി​താ ര​ച​ന, പൂ​ക്ക​ളം, കാ​ര്‍​ട്ടൂ​ണ്‍, തി​ര​ക്ക​ഥാ ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളാ​ണ് മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി ന​ട​ന്ന​ത്.
ക​ളി​മ​ണ്ണി​ല്‍ ക​വി​ത വി​രി​ഞ്ഞു
ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ണി​ക​ള്‍ ശ്ര​ദ്ധ​യോ​ടെ വീ​ക്ഷി​ച്ച​ത് ക്ലേ ​മോ​ഡ​ലിം​ഗി​ലാ​ണ്. ഭാ​വ​ന​ക​ളും ക​ര​വി​രു​തും കൈ​കോ​ര്‍​ക്കു​ന്ന ക്ലേ ​മോ​ഡ​ലിം​ഗ് മ​ത്സ​രം പ​ക്ഷേ മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് സാ​ഹ​സി​ക​മാ​യി മാ​റി.
മ​ത്സ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ളി​മ​ണ്ണ് ഉ​ണ​ങ്ങി​യ​തി​നാ​ല്‍ ഇ​ത് കൈ​ക​ള്‍​ക്ക് വ​ഴ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി. മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ഇ​തേ​ക്കു​റി​ച്ച് ഉ​ന്ന​യി​ച്ച പ​രാ​തി ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മ​ത്സ​ര​ത്തി​ന്‍റെ സ​മ​യം അ​ര മ​ണി​ക്കൂ​ര്‍​ കൂ​ടി ദീ​ര്‍​ഘി​പ്പി​ച്ചു​ന​ല്‍​കു​ക​യാ​യി​രു​ന്നു. പ​ക്ഷേ അ​പ്പോ​ഴേ​ക്കും സ​ന്ധ്യ​യാ​യ​തും വെ​ളി​ച്ച​മി​ല്ലാ​തി​രു​ന്ന​തും മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് വെ​ല്ലു​വി​ളി​യാ​യി മാ​റി. എ​ങ്കി​ലും മാ​തൃ​ത്വ​മെ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ല്ല ശി​ല്പ​ങ്ങ​ളാ​ണ് പി​റ​വി​യെ​ടു​ത്ത​ത്.
ഹെ​ല്‍​മ​റ്റി​ല്‍ ത​ട്ടി
കാ​ര്‍​ട്ടൂ​ണു​ക​ള്‍
സ​മ​കാ​ലീ​ന സം​ഭ​വ​വി​കാ​സ​ങ്ങ​ളോ​ട് വാ​ചാ​ല​മാ​യി സം​വ​ദി​ക്കാ​റു​ള്ള കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​രം ഇ​ക്കു​റി നി​രാ​ശ​യാ​ണ് ന​ല്‍​കി​യ​ത്. കാ​ര്‍​ട്ടൂ​ണ്‍ മ​ത്സ​ര​ത്തി​ന് ഹെ​ല്‍​മ​റ്റ് വി​ഷ​യ​മാ​ക്കി​യ​താ​ണ് മ​ത്സ​ര​രം​ഗ​ത്തെ ത​ണു​പ്പി​ച്ച​ത്. പു​തി​യ ആ​ശ​യ​ങ്ങ​ള്‍ മ​ന​സി​ല്‍ കോ​റി​യി​ട്ടെ​ത്തി​യ​വ​ര്‍ ഹെ​ല്‍​മ​റ്റെ​ന്ന വി​ഷ​യ​ത്തി​ല്‍ ത​ട്ടി പ​രു​ങ്ങു​ക​യാ​യി​രു​ന്നു. കാ​രി​ക്കേ​ച്ച​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ യേ​ശു​ദാ​സാ​യി​രു​ന്നു താ​രം.