പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി ആ​ർ​എ​സ്എ​സി​ന്‍റെ ഗൂ​ഢ അ​ജ​ണ്ട​യു​ടെ ഭാ​ഗം:​ എം.​ബി.​രാ​ജേ​ഷ്
Friday, January 17, 2020 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: രാ​ജ്യ​ത്ത് ബി​ജെ​പി സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ആ​ർ​എ​സ്എ​സി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഗൂ​ഢ അ​ജ​ണ്ട​യു​ടെ ഫ​ല​മാ​ണെ​ന്ന് മു​ൻ എം​പി എം.​ബി.​രാ​ജേ​ഷ്.
കി​സ സാം​സ്കാ​രി​ക സ​മ​ന്വ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടു ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1947ൽ ​സ്വാ​ത​ന്ത്ര്യം നേ​ടി​യ​പ്പോ​ൾ സാ​ധ്യ​മാ​കാ​ത്ത​ത് ഇ​പ്പോ​ൾ ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് ഇ​വ​ർ. ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ മു​ഷ്ക്കി​ൽ ഇ​വ​ർ മ​ത​രാ​ഷ്ട്ര​ത്തി​ന് ശി​ലാ​ന്യാ​സം ന​ട​ത്തു​ക​യാ​ണ്. സ​വ​ർ​ക്ക​ർ എ​ഴു​തി​വ​ച്ച ഹി​ന്ദു​ത്വ അ​ജ​ണ്ട​ക​ൾ ശി​ഷ്യ​ന്മാ​രാ​യ മോ​ദി​യും അ​മി​ത് ഷാ​യും ന​ട​പ്പി​ലാ​ക്കു​ക​യാ​ണ്.
ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ അ​ധി​കാ​ര​ത്തി​ലേ​റി ഏ​കാ​ധി​പ​ത്യം അ​ടി​ച്ചേ​ല്പി​ക്കു​ക​യാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ. മ​തേ​ത​ര ജ​നാ​ധി​പ​ത്യ​മി​ല്ലാ​തെ ഇ​ന്ത്യ​യ്ക്ക് നി​ല​നി​ൽ​പ്പി​ല്ലെ​ന്നും എ​ല്ലാ​വ​ർ​ക്കും വി​ശു​ദ്ധ​ഗ്ര​ന്ഥ​മാ​യ ഭ​ര​ണ​ഘ​ട​ന ത​ക​രാ​തി​രി​ക്കാ​നാ​ണ് ജ​നം ഒ​ന്നാ​യി തെ​രു​വി​ലി​റ​ങ്ങു​ന്ന​തെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. കി​സ ചെ​യ​ർ​മാ​ൻ സി.​ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ശ്മി​ത രാ​മ​ച​ന്ദ്ര​ൻ, ഷാ​ഹി​ന ന​ഫീ​സ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, എം.​എ.​റ​ഹ്മാ​ൻ, എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ, വി.​വി.​ര​മേ​ശ​ൻ, ഹ​സ​ൻ ഷി​ഹാ​ബ്, ബ​ഷീ​ർ ആ​റ​ങ്ങാ​ടി, കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, പെ​രി​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.​മ​ഹ​മൂ​ദ് മു​റി​യ​നാ​വി സ്വാ​ഗ​ത​വും ബി​ബി കെ.​ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.