ഊ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Friday, January 17, 2020 1:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള ഊ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. വ​കു​പ്പി​നു​ള്ള എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ സെ​ന്‍റ​ർ കേ​ര​ള (ഇ​എം​സി), സെ​ന്‍റ​ർ ഫോ​ർ എ​ൻ​വയോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് (സി​ഇ​ഡി) എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഊ​ർ​ജ​കി​ര​ൺ എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്.
നേ​ര​ത്തെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി ന​ട​ത്തി​യ കാ​മ്പ​യി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​വ​ർ​ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ലേ​ക്കും ഊ​ർ​ജ​സം​ര​ക്ഷ​ണ സ​ന്ദേ​ശ​മെ​ത്തി​ക്കു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ റി​സോ​ഴ്സ് പേ​ഴ്സ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ആ​യി​ര​ത്തി​ല​ധി​കം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. വെ​ള്ള​രി​ക്കു​ണ്ട് പി​എ​ച്ച്സി​യി​ൽ ന​ട​ന്ന ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​എ​സ്.​രാ​ജ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത്ത് സി. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​എം​സി റി​സോ​ഴ്സ് പേ​ഴ്സ​ൺ പി.​ഡി. വി​നോ​ദ് ക്ലാ​സെ​ടു​ത്തു. ഡോ.​ജി.​പ്ര​ഭി​ത, കെ.​സു​ജി​ത്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.