ത​ളി​ര് കാ​ർ​ഷി​കോ​ത്സ​വം: വി​ളം​ബ​ര​ജാ​ഥ ന​ട​ന്നു
Sunday, January 19, 2020 1:39 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​ളി​ര് കാ​ര്‍​ഷി​കോ​ത്സ​വ​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചു​കൊ​ണ്ടു വി​ളം​ബ​ര ജാ​ഥ ന​ട​ന്നു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജു ക​ട്ട​ക്ക​യം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​ന്‍ അ​ല​ക്‌​സ് നെ​ടി​യ​കാ​ല അ​ധ്യ​ക്ഷ​നാ​യി. മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ്, ടി.​കെ. ഏ​വു​ജി​ന്‍, സി​ബി പു​ളി​ങ്കാ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് മാ​ലോ​ത്ത് തെ​രു​വോ​ര ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ക്കും. കാ​ര്‍​ഷി​കോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി 20 ന് ​ബെ​ക്ക് റാ​ലി ന​ട​ക്കും. 22 ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലോ​ത്ത് നി​ന്ന് വേ​ദി​യാ​യ ജോ​ര്‍​ജ് മു​ത്തോ​ലി ന​ഗ​റി​ലേ​ക്ക് നി​ശ്ച​ലദൃ​ശ്യ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഘോ​ഷ​യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. 22 മു​ത​ല്‍ 26 വ​രെ​യാ​ണ് കാ​ർ​ഷി​കോ​ത്സ​വം ന​ട​ക്കു​ന്ന​ത്.