എ​ടാ​ട്ടു​മ്മ​ൽ-​കു​ണി​യ​ൻ പു​ഴ​യോ​രം : കൈ​പ്പാ​ട് കൃഷിയിലാണ് പ്രതീക്ഷ
Tuesday, January 21, 2020 1:05 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൃ​ഷി​യി​ട​ങ്ങ​ൾ ഉ​പ്പു​വെ​ള്ളം ക​യ​റി നാ​ശം​വ​രു​ത്തു​ന്ന കു​ണി​യ​ൻ പു​ഴ​യോ​രം കൈ​പ്പാ​ട് നെ​ൽ​ക്കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ണോ എ​ന്നു പ​രി​ശോ​ധി​ക്കാ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി.

ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ കൈ​പ്പാ​ട് കൃ​ഷി​യു​ടെ സാ​ദ്ധ്യ​ത​ക​ൾ പ​ഠി​ച്ചു ന​ട​പ്പാ​ക്കാ​ൻ രൂ​പീ​കൃ​ത​മാ​യ കൈ​പ്പാ​ട് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ പ്രാ​ദേ​ശി​ക​ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ശാ​സ്ത്ര​ഞ്ജ​യും കൈ​പ്പാ​ട് കൃ​ഷി ഗ​വേ​ഷ​ക​യു​മാ​യ ഡോ. ​വ​ന​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൊ​യോ​ങ്ക​ര, എ​ടാ​ട്ടു​മ്മ​ൽ, വൈ​ക്ക​ത്ത് തു​ട​ങ്ങി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം പ​ഞ്ചാ​യ​ത്തി​ലെ കു​ണി​യ​ൻ പാ​ട​ശേ​ഖ​ര​ത്തി​ലു​മാ​ണ് ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി​നാ​ശം പ​തി​വാ​കു​​ന്ന​ത്.

ഉ​പ്പു​വെ​ള്ളം ത​ട​ഞ്ഞു​നി​ർ​ത്താ​ൻ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​യ​ണ കെ​ട്ടു​ന്നു​വെ​ന്നു "ദീ​പി​ക' നേ​ര​ത്തെ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഓ​രു​ജ​ല പ്ര​തി​രോ​ധ നെ​ല്ലി​ന​മാ​യ ഏ​ഴോം ഒ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഡോ. ​വ​ന​ജ കു​ണി​യ​ൻ പു​ഴ​യോ​രം സ​ന്ദ​ർ​ശി​ച്ച​ത്.

കൈ​പ്പാ​ടി​ൽ നെ​ൽ​ക്കൃ​ഷി ചെ​യ്യു​ന്ന​തോ​ടൊ​പ്പം അ​ത്ത​രം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ജൈ​വ​വൈ​വി​ധ്യ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യു​മാ​ണ് സൊ​സൈ​റ്റി​യു​ടെ ല​ക്ഷ്യം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ 4100 ഹെ​ക്ട​ർ കൈ​പ്പാ​ട് ഭൂ​മി​യു​ണ്ടെ​ന്നും ഇ​തി​ൽ 30 ശ​ത​മാ​ന​ത്തോ​ളം സ്ഥ​ല​ത്തു മാ​ത്ര​മെ നി​ല​വി​ൽ കൃ​ഷിചെ​യ്യു​ന്നു​ള്ളൂ​വെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

സം​ഘം കു​ണി​യ​ൻ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ താ​ത്കാ​ലി​ക ത​ട​യ​ണ നി​ർ​മി​ച്ച പ​രി​സ​ര​വും കു​ണി​യ​ൻ കി​ഴ​ക്കേ​ക്ക​ര അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്തു​മാ​യി സ​ന്ദ​ർ​ശ​നം ന​ട​ത്തി. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് മൂ​ന്നു​വി​ള കൃ​ഷി​യെ​ടു​ത്ത പ്ര​ദേ​ശ​മാ​യി​രു​ന്നു കു​ണി​യ​ൻ പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ.

എ​ന്നാ​ൽ തൃ​ക്ക​രി​പ്പൂ​ർ ത​ലി​ച്ചാ​ലം ക്രോ​സ് ബാ​ർ കം ​ബ്രി​ഡ്ജ് ത​ക​ർ​ന്ന​തോ​ടെ ക​വ്വാ​യി കാ​യ​ലി​ൽ നി​ന്നു​ള്ള ഉ​പ്പു​വെ​ള്ളം ക​യ​റി കൃ​ഷി​നാ​ശം സം​ഭ​വി​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു.