ഹോം ​ന​ഴ്സിം​ഗ് സേ​വ​ന​രം​ഗ​ത്ത് ഇനി സ​ഹ​ക​ര​ണ​സം​ഘ​വും
Tuesday, January 21, 2020 1:05 AM IST
കാ​സ​ർ​ഗോ​ഡ്: പ്രാ​യാ​ധി​ക്യ​വും അ​നാ​രോ​ഗ്യ​വും അ​പ​ക​ട​വും മൂ​ലം ശ​യ്യാ​വ​ലം​ബ​രാ​യ​വ​രെ പ​രി​ച​രി​ക്കാ​ൻ ഇ​നി സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ ക​ര​സ്പ​ർ​ശം. സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ കു​ത്ത​ക​യാ​യി​രു​ന്ന രം​ഗ​ത്ത് പു​തി​യ ചു​വ​ടു​വ​യ്പ്പി​ലേ​ക്ക് കാ​സ​ർ​ഗോ​ഡ് കോ-​ഓ​പ്പ​റേ​റ്റീ​വ് മാ​ർ​ക്ക​റ്റിം​ഗ് ആ​ന്‍​ഡ് പ്രോ​സ​സിം​ഗ് സൊ​സൈ​റ്റി​യാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്.
സം​ഘ​ത്തി​ന്‍റെ ഇ​തു​സം​ബ​ന്ധി​ച്ച നി​യ​മാ​വ​ലി ഭേ​ദ​ഗ​തി​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് അം​ഗീ​കാ​രം ന​ൽ​കി.
സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു സ​ഹ​ക​ര​ണ​സ്ഥാ​പ​നം ഹോം ​ന​ഴ്സിം​ഗ് രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​രു​ന്ന​തെ​ന്ന് സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​വി. ഗോ​പാ​ല​ൻ പ​റ​ഞ്ഞു.
അ​ഭ്യ​സ്ത​വി​ദ്യ​രും സേ​വ​നസ​ന്ന​ദ്ധ​രു​മാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കും. ആ​ശുപ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് ന​ഴ്സി​ന്‍റെ സേ​വ​നം ല​ഭി​ക്കും. പ്ര​സ​വാ​ന​ന്ത​ര പ​രി​ച​ര​ണ​ത്തി​നും ഹോം ​ന​ഴ്സി​ന്‍റെ സേ​വ​നം ല​ഭി​ക്കും. ഹോം ​ന​ഴ്സിം​ഗ് സേ​വ​ന സ​ന്ന​ദ്ധ​രാ​യ​വ​ർ​ക്ക് വി​ദ്യാ​ന​ഗ​റി​ലു​ള്ള സം​ഘം ഓ​ഫീ​സ് ഹാ​ളി​ൽ വ​ച്ച് ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും.