മു​ഖ്യ​മ​ന്ത്രി താ​ലി​ബാ​ന്‍ തീ​വ്ര​വാ​ദം ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു: അ​ബ്ദു​ള്ള​ക്കു​ട്ടി
Tuesday, January 21, 2020 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി പേ​രി​ല്‍ സം​സ്ഥാ​ന​ത്ത് താ​ലി​ബാ​ന്‍ മോ​ഡ​ല്‍ തീ​വ്ര​വാ​ദം ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യി ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി. കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന ജ​ന​ജാ​ഗ്ര​താ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ള്ള​ക്കു​ട്ടി.
മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ വി​ദ്വേ​ഷം ഉ​ണ്ടാ​ക്കി മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സി​പി​എ​മ്മും കോ​ണ്‍​ഗ്ര​സും ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി ആ​രോ​പി​ച്ചു.
ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ബ​ല്‍​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സ​ജീ​വ​ന്‍, കെ.​വി. മാ​ത്യു, എ​സ്.​പി. ഷാ​ജി, നാ​രാ​യ​ണ​ന്‍ വാ​ഴ​ക്കോ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ന്‍. മ​ധു സ്വാ​ഗ​ത​വും കെ.​വി. ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.