അധ്യാപികയുടെ മരണം: ദുരൂഹത തുടരുന്നു
Tuesday, January 21, 2020 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ്പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക രൂ​പ​ശ്രീ (42) യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ഹ അ​ധ്യാ​പ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു. മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ള്‍ പ​രാ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.
ഇ​യാ​ള്‍​ക്കെ​തി​രേ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ കേ​സെ​ടു​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. എ​ന്നാ​ല്‍ രൂ​പ​ശ്രീ​യെ കാ​ണാ​താ​യ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​വ​സാ​ന​മാ​യി വ​ന്ന കോ​ള്‍ ഇ​യാ​ളു​ടെ ന​മ്പ​റി​ല്‍ നി​ന്നാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ധ്യാ​പി​ക​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ ല​ഭ്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.
ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തേ ചി​ല പ്ര​ശ്ന​ങ്ങ​ള്‍ രൂ​പ​ശ്രീ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി. ത​നി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഇ​യാ​ളാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി എ​ന്ന് അ​ധ്യാ​പി​ക മ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രോ​ടു പ​റ​ഞ്ഞി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി രൂ​പ​ശ്രീ മാ​ന​സി​ക സ​മ്മ​ര്‍​ദം നേ​രി​ടു​ന്ന​താ​യി അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ന്നു സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.
സാ​മൂ​ഹ്യ​ശാ​സ്ത്ര അ​ധ്യാ​പി​ക​യാ​യി​രു​ന്ന രൂ​പ​ശ്രീ ത​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ഈ ​മാ​സ​ത്തോ​ടെ ത​ന്നെ എ​ടു​ത്തു​തീ​ര്‍​ത്തി​രു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​ഹോ​ദ​ര​ന്‍റെ ക​ല്യാ​ണ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ സ്‌​കൂ​ളി​ല്‍ നി​ന്ന് സ്വ​ന്തം സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര തി​രി​ച്ച​താ​യി​രു​ന്നു.
വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം മ​ക​ള്‍ കൃ​പ പ​ഠി​ക്കു​ന്ന മ​ഞ്ചേ​ശ്വ​രം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ലെ​ത്തി കു​ട്ടി​യു​ടെ ഫീ​സ് അ​ട​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. സ​ന്ധ്യ​യാ​യി​ട്ടും വീ​ട്ടി​ലെ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മ​ഞ്ചേ​ശ്വ​രം പെ​ര്‍​വാ​ഡ് ക​ട​ൽ​ത്തീ​ര​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സ്‌​കൂ​ട്ട​ര്‍ നാ​ലു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ദു​ര്‍​ഗി​പ്പ​ള്ള എ​ന്ന സ്ഥ​ല​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ന്ന വി​ദ​ഗ്ധ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ നി​ന്നു​ള്ള പ്രാ​ഥ​മി​ക നി​ഗ​മ​നം. കാ​ണാ​താ​യ ദി​വ​സം​ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് സൂ​ച​ന. മൃ​ത​ദേ​ഹ​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ളൊ​ന്നും കാ​ണാ​തി​രു​ന്ന​തും ത​ല​മു​ടി കൊ​ഴി​ഞ്ഞു​പോ​യ​തും സം​ശ​യ​ത്തി​ന് ഇ​ട​ന​ൽ​കി​യി​രു​ന്നു.
കാ​ണാ​താ​കു​മ്പോ​ള്‍ അ​ധ്യാ​പി​ക എ​ന്തു വേ​ഷ​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്ന കാ​ര്യ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ളോ​ളം വെ​ള്ള​ത്തി​ല്‍ കി​ട​ക്കു​ക​യും ഒ​ഴു​കി ന​ട​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ വ​സ്ത്ര​ങ്ങ​ള്‍ കെ​ട്ടു​പൊ​ട്ടി അ​ഴി​ഞ്ഞു​പോ​വു​ക​യും ത​ല​മു​ടി ഉ​രി​ഞ്ഞു​പോ​കു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​രീ​ക്ഷ​ണം. ശ​രീ​ര​ത്തി​ല്‍ അ​വി​ട​വി​ടെ ചെ​റി​യ പാ​ടു​ക​ളു​ണ്ടാ​യ​തും മ​ണ​ലി​ല്‍ ഉ​ര​ഞ്ഞി​ട്ടാ​കാം. എ​ന്നാ​ല്‍ വി​ശ​ദ​മാ​യ മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യം പൂ​ര്‍​ണ​മാ​യും ഉ​റ​പ്പി​ക്കാ​നാ​വു​ക​യു​ള്ളൂ. ബ​ന്ധു​ക്ക​ള്‍ കൂ​ടു​ത​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തും ഇ​ക്കാ​ര്യ​ങ്ങ​ളി​ലാ​ണ്.