പാ​ദു​വാ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 12 മു​ത​ൽ
Tuesday, January 21, 2020 1:12 AM IST
വെ​ള്ള​രി​ക്കു​ണ്ട്: അ​ഞ്ചാ​മ​ത് പാ​ദു​വാ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ ഫെ​ബ്രു​വ​രി 12 മു​ത​ൽ 16 വ​രെ അ​ടു​ക്ക​ള​ക്ക​ണ്ടം തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തും. പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ ബ്ര​ദ​ർ സാ​ബു ആ​റു​തൊ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ന​ട​ത്തു​ന്ന​ത്.
ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നുരാ​വി​ലെ 8.45 മു​ത​ൽ ര​ണ്ടു വ​രെ ബ്ര​ദ​ർ മാ​ർ​ട്ടി​ൻ അ​ങ്ക​മാ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
ക​ൺ​വ​ൻ​ഷ​നുവേ​ണ്ടി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ദൂ​രെ നി​ന്നു​ള്ള​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം, കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം, യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. താ​മ​സ​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ 860 69 2 8365, 9496859910 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.