‘ഒഴുകുന്ന വെള്ളത്തെ തടയുന്ന റബർ’
Wednesday, January 22, 2020 1:07 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ ജ​ല​പ​രി​പാ​ല​ന​ത്തി​നും വെ​ള​ള​പ്പൊ​ക്ക പ്ര​തി​രോ​ധ​ത്തി​നും വേ​ണ്ടി ചെ​ല​വ് കു​റ​ഞ്ഞ​തും എ​ളു​പ്പം സാ​ധ്യ​മാ​യ​തു​മാ​യ റ​ബ​ർ ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ചെ​ക്ക് ഡാ​മു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.
ഭു​വ​നേ​ശ്വ​റി​ലെ ഐ​സി​എ​ആ​റി​ന്‍റെ കീ​ഴി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്താ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ബ​ർ ചെ​ക്ക് ഡാ​മു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
അ​ഞ്ചു റ​ബ​ർ ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി 2.43 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.
മ​ധൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 15 മീ​റ്റ​ർ വീ​തി​വ​രു​ന്ന മ​ധു​വാ​ഹി​നി​പ്പു​ഴ, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ആ​റു മീ​റ്റ​ർ വീ​തി​യു​ള്ള ആ​ല​ന്ത​ട്ട-​നാ​പ്പ​ച്ചാ​ൽ തോ​ട്, പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു മീ​റ്റ​ർ വീ​തി​യു​ള്ള മ​ണി​യാ​ട്ടു​തോ​ട്, വൊ​ർ​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ 14 മീ​റ്റ​ർ വീ​തി​യുള്ള മ​ഞ്ചേ​ശ്വ​രം​പു​ഴ, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 13.3 മീ​റ്റ​ർ വീ​തി​യു​ള്ള മാ​ന​ടു​ക്കം-​എ​രി​ഞ്ഞ​ലം​കോ​ട് തോ​ട് തു​ട​ങ്ങി​യ​വ​യാ​ണ് റ​ബ​ർ ചെ​ക്ക് ഡാ​മു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ഊ​ട്ടി​യി​ൽ മാ​ത്രം നി​ർ​മി​ച്ചി​ട്ടു​ള്ള റ​ബ​ർ ചെ​ക്ക് ഡാം എ​ന്ന നൂ​ത​ന ആ​ശ​യം കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ സാ​ധ്യ​മാ​ക്കി​യാ​ൽ ഡാ​മി​ലെ ജ​ല​ക്ഷാ​മ​ത്തി​നും ജ​ല​സ്രോ​ത​സു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ കൈ​കാ​ര്യ​ത്തി​നും സ​ഹാ​യ​മാ​കും.
ഏ​ക​ദേ​ശം 1.5 മീ​റ്റ​ർ മു​ത​ൽ 2.5മീ​റ്റ​ർ വ​രെ സം​ഭ​ര​ണ ഉ​യ​രം വ​രു​ന്ന രീ​തി​യി​ലാ​ണ് അ​ഞ്ചു റ​ബ​ർ ചെ​ക്ക് ഡാ​മു​ക​ളു​ടെ​യും എ​സ്റ്റി​മേ​റ്റ് ത​യാറാ​ക്കി​യി​ട്ടു​ള്ള​ത്.
ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ലാ​ത​ല ക​മ്മി​റ്റി പ​ദ്ധ​തി​​ക്ക് അം​ഗീ​കാ​രം ന​ൽ​കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഇ.​പി. രാ​ജ​മോ​ഹ​ൻ, ജ​ല​സേ​ച​ന​വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നി​യ​ർ എ​സ്.​കെ.​ രമേ​ശ​ൻ, ചെ​റു​കി​ട ജ​ല​സേ​ച​ന വി​ഭാ​ഗം എ​ക്സി. എ​ൻ​ജി​നി​യ​ർ ഡി. ​രാ​ജ​ൻ മ​റ്റു ജി​ല്ലാ സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.