കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ പ്ര​തി​ശ്രു​ത വ​ധു വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി
Wednesday, January 22, 2020 1:09 AM IST
പ​യ്യ​ന്നൂ​ര്‍: വി​വാ​ഹം തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യെ കാ​ണാ​താ​യെ​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. കു​ഞ്ഞി​മം​ഗ​ലം ക​ണ്ടം​കു​ള​ങ്ങ​ര​യി​ലെ യു​വ​തി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. ഇ​തി​നി​ടെ യു​വ​തി ഇ​പ്പോ​ള്‍ ഗ​ള്‍​ഫി​ലാ​ണു​ള്ള​തെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ട്ടു.
19ന് ​രാ​വി​ലെ പ​ത്തി​ന് എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ല്‍ പ​രീ​ക്ഷ​യ്ക്കാ​യി പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞി​റ​ങ്ങി​യ യു​വ​തി​യെ​യാ​ണ് കാ​ണാ​താ​യ​ത്. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​മാ​യാ​ണ് യു​വ​തി പോ​യ​തെ​ന്ന് വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ഓ​ണ്‍​ലൈ​ന്‍ വ​ഴി ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ട​ന്നും ജോ​ലി​ക്കാ​യി പോ​കു​ന്നു​വെ​ന്നും എ​ഴു​തി​വ​ച്ച ക​ത്തും വീ​ട്ടു​കാ​ര്‍​ക്ക് ല​ഭി​ച്ചു.
പ​ല​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.
വീ​ട്ടു​കാ​ര്‍ ഉ​റ​പ്പി​ച്ച വി​വാ​ഹ​ത്തോ​ട് യു​വ​തി​ക്ക് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും എ​ൻ​ജി​നി​യ​റിം​ഗി​ന് പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ള്‍ തു​ട​ങ്ങി​യ വ​ര്‍​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള പ്ര​ണ​യം ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.