നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ലൈ​ഫ് മി​ഷ​ൻ കു​ടും​ബ​സം​ഗ​മം ഇ​ന്ന്
Wednesday, January 22, 2020 1:09 AM IST
ചെ​റു​വ​ത്തൂ​ർ: നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ഇ​ന്ന് ചെ​റു​വ​ത്തൂ​രി​ൽ ന​ട​ക്കും. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പൂ​ർ​ത്തീ​ക​രി​ച്ച 501 ഭ​വ​ന​ങ്ങ​ളി​ലെ 1000ത്തോ​ളം വ​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 72, ക​യ്യൂ​ർ-​ചീ​മേ​നി​യി​ൽ 69, പി​ലി​ക്കോ​ട് 62, തൃ​ക്ക​രി​പ്പൂ​ർ 39, പ​ട​ന്ന 34, വ​ലി​യ​പ​റ​മ്പ് 37 എ​ന്നി​ങ്ങ​നെ പു​തു​താ​യി വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​വ​യും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പ​ണിപൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന 148 വീ​ടു​ക​ളും പി​എം​എ​വൈ (​ജി)​യി​ൽ 20 വീ​ടു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
ഇ​ന്നു​രാ​വി​ലെ 10ന് ​ചെ​റു​വ​ത്തൂ​ർ പൂ​മാ​ല ഭ​ഗ​വ​തി ക്ഷേ​ത്രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു അ​നു​മോ​ദി​ക്കും. പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ. ​പ്ര​ദീ​പ​ൻ നി​ർ​വ​ഹി​ക്കും.
ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ചു 11 വി​ഭാ​ഗ​ത്തി​ലെ അ​ദാ​ല​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളും കു​ടും​ബസം​ഗ​മ​ത്തി​ൽ സ്വീ​ക​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ൻ, ഡി​വി​ഷ​ൻ അം​ഗം എ. ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ആ​ർ. സ​ജീ​വ​ൻ, ജോ. ​ബി​ഡി​ഒ എ. ​കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.