യാ​ത്ര​ക്കാ​രെ വ​ല​ച്ചു ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം
Thursday, January 23, 2020 1:12 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ റോ​ഡി​ൽ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​ൽ വ​ല​ഞ്ഞു യാ​ത്ര​ക്കാ​ർ. മ​ത്സ​ര​യോ​ട്ടം കാ​ര​ണം ഒ​രേ​സ​മ​യം മൂ​ന്നു ബ​സു​ക​ൾ ഒ​രു​മി​ച്ചു​പോ​കു​ന്ന സ്ഥി​തി​യു​ണ്ടാ​കാ​റു​ണ്ട്.
ഇ​തി​നാ​ൽ ഈ ​ബ​സു​ക​ൾ പോ​യിക്കഴി​ഞ്ഞ​തി​നു​ശേ​ഷം അ​ടു​ത്ത ബ​സി​നാ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്ക​ണം. സ​മ​യ​ക്ര​മം തെ​റ്റി​ച്ച് ഓ​ടു​ന്ന ബ​സു​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഇ​തി​ന് പ​രി​ഹാ​ര​മാ​കൂ എ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യം.