വെ​ള്ളി​ക്കോ​ത്ത് സം​ഗീ​ത പ്ര​സ്ഥാ​ന​ത്തി​ന്‍റെ സം​ഗീ​തി​ക 26ന്
Thursday, January 23, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി. ​സ്മാ​ര​ക വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജ​ന​കീ​യ സം​ഗീ​ത​പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ദേ​ശ​ഗീ​തം സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കും.
അ​ന്നു രാ​വി​ലെ പ​ത്തി​ന് ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം 70 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ക്ക​മേ​ള​ങ്ങ​ളോ​ടെ അ​വ​ത​രി​പ്പി​ക്കും. ഫെ​ബ്രു​വ​രി അ​വ​സാ​ന​വാ​രം മ​ഹാ​ക​വി പി. ​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഗീ​ത​നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും. മാ​ർ​ച്ച് മാ​സ​ത്തി​ൽ 1000 കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​ഗീ​ത​ത്തോ​ടെ സം​ഗീ​തി​ക-2020 ന് ​സ​മാ​പ​നം കു​റി​ക്കും.
എം. ​ശി​വാ​നി, ആ​ർ. ന​ന്ദ​ന, പി.​വി. അ​ന​ന്യ, ആ​വ​ണി മോ​ഹ​ൻ, കെ. ​ന​ന്ദ​ന എ​ന്നി​വ​ർ സം​ഗീ​തി​ക​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.