പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ടോ​ദ്ഘാ​ട​നം ഫ്രെബ്രു.15ന്
Friday, January 24, 2020 1:13 AM IST
രാ​ജ​പു​രം: മ​ല​യോ​ര ജ​ന​ത​യു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി പ്ര​ഖ്യാ​പ​ന​വും എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഫെ​ബ്രു​വ​രി 15 ന് ​ന​ട​ക്കും. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും.
റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം മു​ന്‍ എം​പി പി. ​ക​രു​ണാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ത​ങ്ക​മ​ണി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി.​സു​ധാ​ക​ര​ന്‍, ബ്ലോ​ക്ക് മെം​ബ​ര്‍​മാ​രാ​യ ടി.​ബാ​ബു, പി.​ജി.​ദേ​വ്, ഷാ​ഹി​ദ കൊ​ട്ടോ​ടി, ഫാ.​ജോ​ര്‍​ജ് പു​തി​യപ​റ​മ്പി​ല്‍, ഒ​ക്ലാ​വ് കൃ​ഷ്ണ​ന്‍, ബാ​ബു ക​ദ​ളി​മ​റ്റം, ടി.​കോ​ര​ന്‍, ഷാ​ലു മാ​ത്യു, എ​ച്ച്. വി​ഘ്നേശ്വ​ര​ഭ​ട്ട്, എ.​കെ. രാ​ജേ​ന്ദ്ര​ന്‍, ടി.​കെ.​നാ​രാ​യ​ണ​ന്‍, എ​ൻ.​മ​ധു, പി.​എ.​ജോ​സ​ഫ്, ബി.​എ. ബേ​ബി പ​ന​ത്ത​ടി, എ.​ജെ. ആ​ന്‍​ഡ്രൂ​സ്, എം.​യു. തോ​മ​സ്, സി. ​ഇ​ബ്രാ​ഹിം, പി.​ഗീ​ത, സി.​രേ​ഖ, എം.​എം. സൈ​മ​ൺ, ടോ​മി വാ​ഴ​പ്പ​ള്ളി, ജോ​സ​ഫ് പൂ​ക്ക​ളം, ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സി. ​സു​കു സ്വാ​ഗ​ത​വും പി. ​വേ​ണു​ഗോ​പാ​ല​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ള്‍: പി. ​രാ​ജ​ന്‍ (ചെ​യ​ര്‍​മാ​ന്‍), സി. ​സു​കു (ക​ണ്‍​വീ​ന​ര്‍) വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​രാ​വ​ഹി​ക​ള്‍: പ്രോ​ഗ്രാം - ത്രേ​സ്യാ​മ്മ ജോ​സ​ഫ് ( ചെ​യ​ര്‍​മാ​ന്‍), കെ.​വേ​ണു​ഗോ​പാ​ല​ന്‍ (ക​ണ്‍​വീ​ന​ര്‍), സ്വീ​ക​ര​ണം ടി.​കെ. നാ​രാ​യ​ണ​ന്‍ (ചെ​യ​ര്‍​മാ​ന്‍), കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ (ക​ണ്‍​വീ​നാ​ര്‍), ഫി​നാ​ന്‍​സ്- പി.​ജി മോ​ഹ​ന​ന്‍ (ചെ​യ​ര്‍​മാ​ന്‍), ഷാ​ലു മാ​ത്യു (ക​ണ്‍​വീ​ന​ര്‍), പ​ബ്ലി​സി​റ്റി- എ.​കെ രാ​ജേ​ന്ദ്ര​ന്‍ (ചെ​യ​ര്‍​മാ​ന്‍), സി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (ക​ൺ​വീ​ന​ർ).