ഓ​ടു​മേ​ഞ്ഞ വീ​ട് ത​ക​ര്‍​ന്നു
Saturday, January 25, 2020 1:38 AM IST
ബ​ദി​യ​ഡു​ക്ക: കാ​ല​പ്പ​ഴ​ക്ക​മു​ള്ള ഓ​ടു​മേ​ഞ്ഞ വീ​ട് ത​ക​ര്‍​ന്നു. അ​ക​ത്തു​ണ്ടാ​യി​രു​ന്ന റി​ട്ട. എ​സ്ഐ​യും ഭാ​ര്യ​യും മ​ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

റി​ട്ട. എ​സ്ഐ പെ​ര്‍​ഡാ​ല അ​ര​മ​ന​യി​ലെ രാ​ധാ​കൃ​ഷ്ണ​ന്‍റെ വീ​ടാ​ണ് ത​ക​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

രാ​ധാ​കൃ​ഷ്ണ​നും ഭാ​ര്യ​യും മ​ക​ളും ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്തു​നി​ന്ന് ശ​ബ്ദം കേ​ട്ടു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ന്‍​വ​ശം മാ​ത്ര​മെ കോൺക്രീറ്റ് ഇട്ടിരുന്നുളൂ.

മ​റ്റു ഭാ​ഗ​ങ്ങ​ൾ ഓ​ടുമേ​ഞ്ഞ നി​ല​യി​ലാണുള്ള​ത്. ഈ ​ഭാ​ഗ​മാ​ണ് പൂ​ര്‍​ണ​മാ​യും നി​ലം​പൊ​ത്തി​യ​ത്.
രാ​ധാ​കൃ​ഷ്ണ​നും ഭാ​ര്യ​യും മ​ക​ളു​മാ​ണ് ഈ ​വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്.