റി​പ്പ​ബ്ലി​ക് ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും
Saturday, January 25, 2020 1:38 AM IST
കാ​സ​ർ​ഗോ​ഡ്: നാ​ളെ വി​ദ്യാ​ന​ഗ​ര്‍ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ എ​ട്ടി​ന് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ക്കും. റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പതാ​ക​യു​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ സാ​യു​ധ പോ​ലീ​സ്, ലോ​ക്ക​ല്‍ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, എ​ക്‌​സൈ​സ്, എ​ന്‍​സി​സി ജൂ​ണി​യ​ര്‍-​സീ​നി​യ​ര്‍ വി​ഭാ​ഗം, സ്‌​കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, എ​സ്പി​സി, റെ​ഡ് ക്രോ​സ് തു​ട​ങ്ങി​വ​യു​ടെ പ്ലറ്റൂ​ണു​ക​ള്‍ അ​ണി​നി​ര​ക്കും.
തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
പ​രേ​ഡ് വീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍-പൊ​തു​മേ​ഖ​ലാ​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​റി​യി​ച്ചു.