ഗൃ​ഹ​വ​നം പ​ദ്ധ​തി ആ​രം​ഭി​ച്ചു
Saturday, January 25, 2020 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വീ​ട്ടു​പ​റ​മ്പു​ക​ൾ തോ​റും വ​നം​ വ​ച്ചുപി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് കൊ​ഴ​ക്കു​ണ്ടി​ൽ ന​ട​പ്പി​ലാ​ക്കി. ന​ഗ​ര​സ​ഭ​യി​ലെ 13-ാം വാ​ർ​ഡി​ൽ ക​ണ്ട​ത്തി​ൽ ദാ​മോ​ദ​ര​ൻ ന​ൽ​കി​യ 20 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് നീ​ലേ​ശ്വ​രം ക​ടി​ഞ്ഞി​മൂ​ല​യി​ലെ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ പി.​വി. ദി​വാ​ക​ര​ന്‍റെ ആ​ശ​യ​മാ​യ ഗൃ​ഹ​വ​നം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്താ​മ​ത്തെ പ​ദ്ധ​തി കൂ​ടി​യാ​ണി​ത്. പ​റ​മ്പു​ക​ളി​ൽ പ്ര​ത്യേ​കം നീ​ക്കി​വ​യ്ക്കു​ന്ന ഭൂ​മി​യി​ൽ വ​ന​വ​ത്ക​ര​ണ​മാ​ണ് ഗൃ​ഹ​വ​നം പ​ദ്ധ​തി.
ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ണു വൃ​ക്ഷ​ത്തൈ ന​ട്ടു പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​റി​യ​നാ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി.​വി. ദി​വാ​ക​ര​ൻ, ക​ണ്ട​ത്തി​ൽ ദാ​മോ​ദ​ര​ൻ, എ​സ്. രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​ഷി​മോ​ൻ, ടി.​വി. അ​ജ​യ​കു​മാ​ർ, കെ. ​ഗോ​കു​ലാ​ന​ന്ദ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ​ല്ല​വ നാ​രാ​യ​ണ​ൻ, എ​സ്എ​സ്എ​സ് പ്രോ​ഗ്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​ദ്യ സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.