മി​ക​ച്ച പ​ട്ടി​ക​വ​ർ​ഗ ഉ​പ​ഭോ​ക്താ​വാ​യി ച​ന്ദ്രി​കാ രാ​ജ​ൻ
Sunday, January 26, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: മി​ക​ച്ച പ​ട്ടി​ക​വ​ര്‍​ഗ ഗു​ണ​ഭോ​ക്താ​വി​നു​ള്ള ജി​ല്ലാ​ത​ല അം​ഗീ​കാ​രം ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൊ​ള്ളി​ക്കൊ​ച്ചി​യി​ല്‍ നി​ന്നു​ള്ള ച​ന്ദ്രി​കാ രാ​ജ​ന്. പ​ദ്ധ​തി​യി​ല്‍ പ​ണം അ​നു​വ​ദി​ച്ച​തി​നുശേ​ഷം ഏ​റ്റ​വും​വേ​ഗ​ത്തി​ൽ വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കി​യ കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ലാ​ത​ല​ത്തി​ൽ അ​നു​മോ​ദ​നം ന​ല്‍​കി​യ​ത്. നേ​ര​ത്തേ ഓ​ല​മേ​ഞ്ഞ വീ​ട്ടി​ലെ ര​ണ്ട് മു​റി​ക​ളി​ലാ​യി താ​മ​സി​ച്ചു​വ​ന്ന അ​ച്ഛ​നും അ​മ്മ​യും മൂ​ന്ന് മ​ക്ക​ളും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് ലൈ​ഫ് മി​ഷ​നി​ലൂ​ടെ ല​ഭി​ച്ച വീ​ട് ആ​ശ്വാ​സ​മാ​യി.