പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി ഇ​ന്ത്യ​യെ സ​മ്പൂ​ര്‍​ണ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ന്‍: എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള
Tuesday, January 28, 2020 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: ഇ​ന്ത്യ​യെ സ​മ്പൂ​ര്‍​ണ ഹി​ന്ദു​രാ​ഷ്ട്ര​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​തെ​ന്നു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള. എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഓ​രോ കാ​ര്യ​ത്തി​ലും അ​ങ്ങേ​യ​റ്റം വി​വേ​ച​ന​പ​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള പ​റ​ഞ്ഞു. മു​ത്ത​ലാ​ഖ് നി​യ​മ​ത്തി​ലും ജ​മ്മു​ കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ലും ഇ​താ​ണ് ക​ണ്ട​ത്. മു​സ്‌​ലി​ങ്ങ​ള്‍​ക്കെ​തി​രേ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഇ​തെ​ല്ലാം. പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ മ​തം പൗ​ര​ത്വ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മാ​യി​രി​ക്കു​ന്നു.
എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നും വി​ശ്വാ​സ​പ്ര​ചാ​ര​ണ​ത്തി​നും ഇ​വി​ടെ സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ഇ​തൊ​ക്കെ​യും ഭ​ര​ണ​ഘ​ട​ന നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന​താ​ണ്. കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കാ​ലി​ക്ക​ട​വ് വ​രെ 45 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് ജി​ല്ല​യി​ല്‍ ശൃം​ഖ​ല തീ​ര്‍​ത്ത​ത്. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​നു സ​മീ​പം ആ​രം​ഭി​ച്ച ശൃം​ഖ​ല​യി​ൽ എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള സം​സ്ഥാ​ന​ത്തെ ആ​ദ്യ​ക​ണ്ണി​യാ​യി.
മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, പി. ​ക​രു​ണാ​ക​ര​ൻ, എം.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. സ​തീ​ഷ്ച​ന്ദ്ര​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ എ​ന്നി​വ​ർ കാ​സ​ർ​ഗോ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ണ്ണി​ക​ളാ​യി. കാ​ലി​ക്ക​ട​വി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ജി​ല്ല​യി​ലെ അ​വ​സാ​ന ക​ണ്ണി​യാ​യി.