പു​ര​പ്പു​റ സൗ​രോ​ര്‍​ജപ​ദ്ധ​തി വ്യാ​പ​ക​മാ​ക്കും: മ​ന്ത്രി മ​ണി
Tuesday, January 28, 2020 1:30 AM IST
കാ​സ​ർ​ഗോ​ഡ്: ഭാ​വി​യി​ലു​ണ്ടാ​കാ​നി​ടയു​ള്ള ഊ​ര്‍​ജ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി സം​സ്ഥാ​ന​ത്ത് പു​ര​പ്പു​റ സൗ​രോ​ര്‍​ജ പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​വെ​ന്നു മ​ന്ത്രി എം.​എം. മ​ണി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വൈ​ദ്യു​തി അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മു​ള്ള​തി​ന്‍റെ 30 ശ​ത​മാ​നം വൈ​ദ്യു​തി മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി 70 ശ​ത​മാ​ന​വും വാ​ങ്ങു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും വൈ​ദ്യു​തി​യു​ടെ ആ​വ​ശ്യം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ടു​ക്കി​യി​ല്‍ ര​ണ്ടാ​മ​ത്തെ പ​വ​ര്‍​ ഹൗ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. സൗ​രോ​ര്‍​ജ​ത്തി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ വൈ​ദ്യ​തി ഉ​ത്പാ​ദി​പ്പി​ക്കും. 200 മെ​ഗാ​വാ​ട്ട് ഇ​പ്പോ​ള്‍ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. 1000 മെ​ഗാ​വാ​ട്ട് കൂ​ടി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കാ​ഞ്ഞ​ങ്ങാ​ട് മി​നി വൈ​ദ്യു​തി​ഭ​വ​ന്‍റെ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.
അ​ദാ​ല​ത്തി​ല്‍ ആ​കെ 838 പ​രാ​തി​ക​ള്‍ ല​ഭി​ച്ചു. 421 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ചത്. 368 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. കു​ടി​ശി​ക ഉ​ള്‍​പ്പെ​ടെ 3.37 കോ​ടി രൂ​പ​യു​ടെ പ​രാ​തി​ക​ളി​ല്‍ 60.6 ല​ക്ഷം രൂ​പ​യു​ടെ ഇ​ള​വ് ബോ​ര്‍​ഡ് ന​ല്‍​കി.
എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, എം.​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​രാ​യ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, കെ.​പി. ജ​യ​രാ​ജ​ന്‍, കെ​എ​സ്ഇ​ബി ഡ​യ​റ​ക്ട​ര്‍ ഡോ. ​വി. ശി​വ​ദാ​സ​ന്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പി. ​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ​സ്. പി​ള്ള സ്വാ​ഗ​ത​വും നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ചീ​ഫ് എ​ന്‍​ൻ​ജി​നി​യ​ര്‍ ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.