മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു
Tuesday, January 28, 2020 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ര​സ് ഫോ​റ​ത്തി​ന്‍റെ 2019 വ​ർ​ഷ​ത്തെ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ ഇ​ത്ത​വ​ണ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ മി​ക​ച്ചരീ​തി​യി​ൽ ന​ൽ​കി​യ പ​ത്ര​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റം സ്ഥാ​പ​ക​ൻ എം.​വി. ദാ​മോ​ദ​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം മാ​തൃ​ഭൂ​മി, ദേ​ശാ​ഭി​മാ​നി പ​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടു. തോ​ട്ടോ​ൻ കോ​മ​ൻ മ​ണി​യാ​ണി സ്മാ​ര​ക പു​ര​സ്കാ​രം മ​ല​യാ​ള മ​നോ​ര​മ​യ്ക്കും സു​രേ​ന്ദ്ര​ൻ നീ​ലേ​ശ്വ​രം സ്മാ​ര​ക പു​ര​സ്കാ​രം 24 ചാ​ന​ലി​നും പ്ര​ഖ്യാ​പി​ച്ചു. മ​ടി​ക്കൈ കെ.​വി. രാ​വു​ണ്ണി സ്മാ​ര​ക പു​ര​സ്കാ​രം സാ​യാ​ഹ്ന പ​ത്ര​ങ്ങ​ളാ​യ മ​ല​ബാ​ർ വാ​ർ​ത്ത, ലേ​റ്റ​സ്റ്റ് എ​ന്നി​വ പ​ങ്കി​ട്ടു. 5000 രൂ​പ വീ​ത​വും പ്ര​ശ​സ്തി പ​ത്ര​വും ശി​ൽ​പ്പ​വ​മാ​ണ് പു​ര​സ്കാ​രം.